സ്വപ്ന വ്യാപാരം പ്രകാശനം ചെയ്തു
തിരുവനന്തപുരം: നിംസ് മെഡിസിറ്റി എം.ഡിയും നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലറുമായ എം.എസ് ഫൈസല്ഖാന് രചിച്ച മലയാളത്തിലെ ആദ്യത്തെ ബിസിനസ് നോവലായ സ്വപ്ന വ്യാപാരം മുഖ്യമന്ത്രി പിണറായി വിജയന് കെ.എസ്.ഐ.ഡി.സി എം.ഡി ഡോ.എം.ബീനയ്ക്ക് നല്കി പ്രകാശനം ചെയ്തു.
മലയാള നോവല്‍ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമായിട്ടാണ് എം.എസ് ഫൈസല്ഖാന് സ്വപ്ന വ്യാപാരമെന്ന ഈ നോവല്‍ രചിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെത്തുടര്‍ന്ന് ചടങ്ങ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഫൈസല്‍ഖാന്റെ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതുള്ളതു കൊണ്ടാണ് ചടങ്ങിനെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി. ശേഖരന് നായര്‍ സ്വാഗതം പറഞ്ഞു.
ജോര്‍ജ് ഓണക്കൂര്‍ പുസ്തകം പരിചയപ്പെടുത്തി. പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷനായി. വി.എസ് ശിവകുമാര്‍, ഒ.രാജഗോപാല്‍, ചെറിയാന് ഫലിപ്പ്, ജോണ്‍ബ്രിട്ടാസ്, ഇ.എം നജീബ്, ഡോ.മധുപാല്‍, കെ.ആര് പ്രമോദ്, നൗഷാദ്, ജി വിജയരാഘവന് എന്നിവര്‍ സംസാരിച്ചു. എം.ഫൈസല്ഖാന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."