പി.എച്ച്.ഡി പ്രവേശനം; ഇനിമുതല്‍ നെറ്റ് സ്കോര്‍ അടിസ്ഥാനമാക്കി; പുതിയ മാര്‍ഗനിര്‍ദേശവുമായി യു.ജി.സി
പി.എച്ച്.ഡി പ്രവേശനത്തിന് കോളജ് അധ്യാപക യോഗ്യത പരീക്ഷയായ നെറ്റ് സ്കോര്‍ മാനദണ്ഡമാക്കാന്‍ യു.ജി.സി തീരുമാനിച്ചു. നിലവില്‍ വിവിധ സര്‍വകലാശാലകള്‍ പ്രവേശന പരീക്ഷ നടത്തിയാണ് പി.എച്ച്.ഡിക്ക് പ്രവേശനം നല്‍കുന്നത്. എന്നാല്‍ 2024-25 അക്കാദമിക് വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ വിവിധ സര്‍വകലാശാലകളുടെ വ്യത്യസ്ത പരീക്ഷക്ക് പകരം നെറ്റ് എന്ന ഒരു പരീക്ഷ എഴുതിയാല്‍ മതി.
നിലവില്‍ ദേശീയ യോഗ്യത പരീക്ഷ (നെറ്റ്) വര്‍ഷത്തില്‍ രണ്ട് തവണയാണ് നടത്താറ്. ഇതിന്റെ സ്കോര്‍ അടിസ്ഥാനമാക്കിയാണ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നല്‍കുന്നതും അധ്യാപക നിയമനത്തിന് യോഗ്യതയായി പരിഗണിക്കുന്നതും. വരുന്ന ജൂണ്‍ മുതല്‍ മൂന്ന് വിഭാഗങ്ങളായാണ് നെറ്റ് യോഗ്യത നേടാനാവുക.
1. പി.എച്ച്.ഡി പ്രവേശനത്തിനും ജെ.ആര്.എഫിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം.
2. ജെ.ആര്.എഫില്ലാതെ പി.എച്ച്.ഡി പ്രവേശനത്തിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം.
3. പി.എച്ച്.ഡി പ്രവേശനത്തിന് മാത്രം യോഗ്യത.
നെറ്റ് ഫലം പെര്‍സന്റയില്‍ പ്രഖ്യാപിക്കും. ജെ.ആര്.എഫ് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അഭിമുഖം വഴിയായിരിക്കും പി.എച്ച്.ഡിക്ക് പ്രവേശനം നല്‍കുക. മുകളില്‍ പറഞ്ഞ രണ്ടും മൂന്നും വിഭാഗത്തില്‍ പി.എച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാര്‍ക്കിന് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്റേജ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."