HOME
DETAILS

തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി; 25 വരെ അപേക്ഷിക്കാം

  
Ashraf
November 10 2024 | 14:11 PM

PhD at Institute of Virology Thiruvananthapuram You can apply till 25

 

കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി- തിരുവനന്തപുരത്ത് ജനുവരിയില്‍ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. നവംബര്‍ 25ന് വൈകീട്ട് 5 മണിവരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. 

വൈറല്‍ ഡയഗ്നോസ്റ്റിക്‌സ്/ വൈറല്‍ വാക്‌സീന്‍സ്/ വൈറസ് ആപ്ലിക്കേഷന്‍സ്/ വൈറസ് എപ്പിഡെമിയോളജി, വെക്ടര്‍ ഡൈനാമിക്‌സ്& പബ്ലിക് ഹെല്‍ത്ത് / വൈറസ് ജീനോമിക്‌സ്, ബയോഇന്‍ഫര്‍മാറ്റിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് / ക്ലിനിക്കല്‍ വൈറോളജി/ ആന്റിവൈറല്‍ ഡ്രഗ് റിസര്‍ച്ച് എന്നീ വകുപ്പുകളിലാണ് ഗവേഷണം. 

5 വര്‍ഷം വരെയുള്ള ഫുള്‍ടൈം പ്രോഗ്രാമുകള്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഫരീദാബാദിലെ റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയുമായി അഫിലിയേഷനുണ്ട്. 

60 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സ് എം.എസ്.സി, എംബിബിഎസ്, എംവിഎസ്.സി, ഇവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. 

CSIR-UGC, DBT, ICMR അഥവാ സമാന സര്‍ക്കാര്‍ ജെ.ആര്‍.എഫ് ഉണ്ടായിരിക്കണം. പ്രാഥമിക സെലക്ഷനുള്ളവര്‍ക്ക് ഡിസംബര്‍ 5,6 തീയതികളില്‍ ഇന്റര്‍വ്യൂ നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി https://iav.kerala.gov.in, സംശയങ്ങള്‍ക്ക്: 0471 - 2710050. [email protected].

PhD at Institute of Virology Thiruvananthapuram You can apply till 25



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  4 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  11 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  20 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  26 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  29 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  32 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  40 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago