HOME
DETAILS

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

  
Web Desk
November 12, 2024 | 5:13 AM

Kerala Mallu Hindu Officers Controversy Police Decline to File Case Against Suspended Officer Gopalakrishnan

തിരുവനന്തപുരം 'ഹിന്ദു മല്ലു ഓഫിസേഴ്‌സ്' വിവാദത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ലെന്ന് പൊലിസ്. സാങ്കേതിക തടസ്സമുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമാണ് കേസെടുക്കുക. ഗോപാല കൃഷ്ണന്റെ ഹാക്കിങ് പരാതിയല്ലാതെ സംഭവത്തില്‍ മറ്റു പരാതികള്‍ ലഭിച്ചില്ലെന്നും പൊലിസ് പറയുന്നു. സംഭവത്തില്‍ അനേവഷണം അവസാനിപ്പിച്ചെന്നും പൊലിസ് വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ അന്വേഷണം കഴിഞ്ഞു. പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദ്ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കും- പൊലിസ് വിശദമാക്കി. 

അതിനിടെ കെ. ഗോപാലകൃഷ്‌നെതിരേ അച്ചടക്ക നടപടി മയപ്പെടുത്താന്‍ സമ്മര്‍ദ്ദമേറുന്നതായും റിപ്പോര്‍ട്ടുണ്ട്. ചില ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇതില്‍ ഇടപെടുന്നുവെന്നാണ് സൂചന. മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തില്‍ കടുത്ത സര്‍വിസ് ചട്ടലംഘനം നടത്തിയതിന് സസ്പന്‍ഷന്‍ ഉള്‍പ്പെടെ നടപടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. എന്നാല്‍ സസ്പന്‍ഷന്‍, ഇന്‍ക്രിമെന്റ് തടയുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടി വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥര്‍. ഐ.എ.എസ് അസോസിയേഷനാകട്ടെ മൗനം തുടരുകയുമാണ്.

ഗോപാലകൃഷ്ണന്‍ ആദ്യം 'മല്ലു ഹിന്ദു ഓഫ് 'എന്ന ഗ്രൂപ്പാണുണ്ടാക്കിയത്. ഇത് വിവാദമായതിനു പിന്നാലെയാണ് മല്ലു മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈ ഗ്രൂപ്പില്‍ ആദ്യം ചേര്‍ത്തത് അദീല അബ്ദുള്ളയെയായിരുന്നു. എന്താണിതെന്ന് അദീല അഡ്മിനോട് ചോദിച്ചു. തന്നോട് ഇത്തരത്തിലൊന്ന് തുടങ്ങാന്‍ ആവശ്യപ്പെട്ടു എന്ന സന്ദേശമാണ് അഡ്മിന്റെ ഫോണില്‍നിന്ന് അദീല അബ്ദുള്ളയ്ക്ക് ലഭിച്ചത്. സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കി. ഇതിനുശേഷമാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി ഗോപാലകൃഷ്ണന്‍ പൊലിസിന് മുന്നിലെത്തിയത്.

In the ongoing 'Mallu Hindu Officers' controversy, Kerala Police have clarified they will not file a case against suspended Industry Director K. Gopalakrishnan due to technical constraints. The controversy ignited when Gopalakrishnan allegedly created groups with religious overtones, sparking disciplinary action and political backlash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Kerala
  •  4 days ago
No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  4 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  4 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  4 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  4 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  4 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  4 days ago