HOME
DETAILS

ഇറിഗേഷന്‍ വകുപ്പില്‍ വിവിധ ഒഴിവുകള്‍; ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം;  നവംബര്‍ 27 വരെ അവസരം

  
November 15, 2024 | 1:57 PM

Various Vacancies in Irrigation Department Degree eligible candidates can apply

 

കേരളത്തില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KIIDC) കീഴില്‍ സ്റ്റോര്‍ കം സെയില്‍ ഇന്‍ചാര്‍ജ് ആന്റ് കെമിസ്റ്റ് പോസ്റ്റിലേക്കാണ് നിയമനം നടക്കുക. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ നവംബര്‍ 27ന് മുന്‍പായി അയക്കണം. 

തസ്തിക & ഒഴിവ്

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ അരുവിക്കര പ്ലാന്റിലേക്ക് സ്റ്റോര്‍ കം സെയില്‍ ഇന്‍ചാര്‍ജ്, കെമിസ്റ്റ് റിക്രൂട്ട്‌മെന്റുകള്‍. 

പ്രായപരിധി

സ്റ്റോര്‍ കം സെയില്‍ ഇന്‍ചാര്‍ജ്

45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. (പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും)

കെമിസ്റ്റ് 

40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. (പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും)

യോഗ്യത


സ്റ്റോര്‍ കം സെയില്‍ ഇന്‍ചാര്‍ജ്

സയന്‍സ് അല്ലെങ്കില്‍ കൊമേഴ്‌സില്‍ ഡിഗ്രി. കൂടാതെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

കെമിസ്റ്റ്

ബി.എസ്.സി കെമിസ്ട്രി കൂടാതെ ഫുഡ് ഇന്‍ഡസ്ട്രിയില്‍ കെമിസ്റ്റ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ശമ്പളം

സ്റ്റോര്‍ കം സെയില്‍ ഇന്‍ചാര്‍ജ്  

മാസം 22,000 രൂപ ശമ്പളമായി ലഭിക്കും. 

കെമിസ്റ്റ് 

22,500 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി അപേക്ഷ നല്‍കുക. അപേക്ഷ വിവരങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 27 ആണ്. 

വിജ്ഞാപനം: Click

Various Vacancies in Irrigation Department Degree eligible candidates can apply



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  5 days ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  5 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  5 days ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  5 days ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  5 days ago
No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  5 days ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  5 days ago
No Image

"പപ്പാ, എനിക്ക് വേദനിക്കുന്നു": കാനഡയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ചു; ആശുപത്രിയിൽ കാത്തിരുന്നത് 8 മണിക്കൂർ

International
  •  5 days ago
No Image

പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു

Kerala
  •  5 days ago
No Image

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  5 days ago