HOME
DETAILS

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

  
അശ്‌റഫ് കൊണ്ടോട്ടി
November 16, 2024 | 3:14 AM

There are only two permanent employees

മലപ്പുറം: സംസ്ഥാനത്ത് കായിക വകുപ്പിന്റേയും ഇതര വകുപ്പുകളുടേയും കീഴിലുള്ള സ്റ്റേഡിയങ്ങളുടെ നിർമാണവും പരിപാലനവും നടത്തുന്നതിനായി രൂപീകരിച്ച സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ(എസ്.കെ.എഫ്) പ്രവർത്തിക്കുന്നത് രണ്ട് സ്ഥിരം ജീവനക്കാരെ വച്ച്.  ഇതിൽ ജോലിചെയ്യുന്ന114 ജീവനക്കാരിൽ 112 പേരും താൽക്കാലികക്കാർ  ആണെന്നതാണ് കൗതുകരം. 
ചീഫ് എൻജിനീയർ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, എക്‌സിക്യൂട്ടീവ് എൻജിനീയർ അടക്കം 33 തസ്തികളാണ് എസ്.കെ.എഫിലുള്ളത്. ഇതിൽ ഒരു ക്ലർക്കും ഒരു ജൂനിയർ സ്‌പോർട്‌സ് ഓർഗനൈസറും മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്.

ശേഷിക്കുന്നവരിൽ 95 പേർ കരാർ ജീവനക്കാരാണ്. ഇവരിലാണ് ഫിനാൻസ് മാനേജരും  മുഴുവൻ എൻജിനീയർമാരും ഉൾപ്പെടുന്നത്. 12 പേർ ദിവസ വേതനത്തിലും ജോലി ചെയ്യുന്നു. അഞ്ച് ശുചീകരണ തൊഴിലാളികൾ പാർട്ട് ടൈം ജീവനക്കാരുമാണ്.
സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ നിർമാണം, നിലവിലുള്ളവയുടെ നവീകരണം, കായിക വകുപ്പിന്റെ അധീനതയിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നടത്തിപ്പ്, ഇവയുടെ പരിപാലനം തുടങ്ങിയവയാണ് സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ നിർവഹിക്കുന്നത്.

കായിക എൻജിനീയറിങ് വിഭാഗത്തിൻ്റെ  എല്ലാ പ്രവർത്തികളും ഏറ്റെടുത്ത് നടത്തുന്നതും ഫൗണ്ടേഷനാണ്. 
കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന മുഴുവൻ ജില്ലാ സ്‌റ്റേഡിയങ്ങളുടേയും അറ്റകുറ്റപ്പണി അടക്കം  നിർവഹിക്കുന്നതും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ്. സംസ്ഥാനത്തെ കായിക മേഖലയുമായി ഇത്തരത്തിൽ ബന്ധപ്പെട്ട കിടക്കുന്ന ഒരു സ്ഥാപനത്തിൻ്റെ  പ്രധാന തസ്തികളിൽ പോലും സ്ഥിരം ജീവനക്കാരില്ലെന്നതാണ് വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  a day ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  a day ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  a day ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  a day ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  a day ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  a day ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  a day ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  a day ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  a day ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  a day ago