HOME
DETAILS

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

  
November 23, 2024 | 5:57 AM

Mundakai - Churalmala disaster 500 beneficiaries in draft list

 കൽപ്പറ്റ: ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് തയാറാക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കരട് പട്ടികയ്‌ക്കെതിരേ വ്യാപക പരാതി. മുഴുവൻ ദുരന്തബാധിതരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്. കരട് പട്ടികയിലെ കണക്ക് പ്രകാരം മൂന്നു വാർഡുകളിലായി 201 വീടുകളാണ് നാമാവശേഷമായത്.

55 വീടുകൾ പൂർണമായും നശിച്ചു. 91 വീടുകൾ ഭാഗികമായി തകരുകയും 113 വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. കേടുപാടുകളില്ലാത്ത 60 വീടുകളും 50 മീറ്റർ പരിധിയിലുണ്ട്. എസ്‌റ്റേറ്റ് പാഡികൾ (ലയങ്ങൾ) ഉൾപ്പെടെ കരട് പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം ദുരന്തം ബാധിച്ചത്  520 വീടുകൾക്കാണെങ്കിലും ആൾത്താമസമില്ലാത്ത 20ഓളം പാഡി റൂമുകൾ ഒഴിവാക്കി 500 വീടുകളാണ് കരട് പട്ടികയിൽ ഇടംപിടിച്ചത്. സർക്കാർ നിയോഗിച്ച ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് നിർദേശിച്ച ദുരന്തമേഖലയിൽ നിന്ന് 50 മീറ്റർ എന്ന ദൂരപരിധി പരിഗണിച്ചാണ് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്. 

അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ദുരന്തബാധിതരും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ തള്ളണമെന്നാവശ്യപ്പെട്ട ജോൺ മത്തായി കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചാണ് ഗ്രാമപഞ്ചായത്ത് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്. പുഞ്ചിരിമട്ടത്ത് പുഴയ്ക്ക് സമീപമുള്ള ചില വീടുകൾ വരെ 50 മീറ്റർ പരിധിക്ക് പുറത്തായാണ് പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 10, 11 വാർഡുകളിൽ ദുരന്തമേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിലും പുറത്തുമുള്ള വീടുകൾ കരട് പട്ടികയിലുണ്ടെങ്കിലും 12ാം വാർഡിൽ ഉൾപ്പെടുന്ന സ്‌കൂൾ റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്തെ 37ഓളം വീടുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

2020ൽ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. നാമാവശേഷമായ വീടുകളും പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ട്. പ്രത്യക്ഷത്തിലും പരോക്ഷവുമായി ദുരന്തം ബാധിച്ച 950ലധികം കുടുംബങ്ങളാണ് താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി നിലവിൽ വാടക വീടുകളിൽ കഴിയുന്നത്. എന്നാൽ ഇതിന്റെ പകുതി മാത്രമാണ് കരട് പട്ടിക പ്രകാരമുള്ള ഗുണഭോക്താക്കളുടെ എണ്ണം. കരട് പട്ടിക സംബന്ധിച്ച് ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  7 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  7 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  7 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  7 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  7 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  7 days ago
No Image

പരീക്ഷാ തലേന്ന് സംശയം ചോദിക്കാനായി വിളിച്ച വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ നഗ്നതാ പ്രദർശനം; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ; സ്കൂൾ അധികൃതർക്കെതിരെയും ആരോപണം

crime
  •  7 days ago
No Image

പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

Kerala
  •  7 days ago
No Image

എസ്ഐആർ: ഉത്തർപ്രദേശിൽ‌ കടുംവെട്ട്; കരട് പട്ടികയിൽ നിന്ന് പുറത്തായത് 2.89 കോടി വോട്ടർമാർ

National
  •  7 days ago