HOME
DETAILS

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

  
November 24 2024 | 08:11 AM

baby-fell-in-anganwadi-allegation-against-authorities

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിള്ള അങ്കണവാടിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്ക്. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് പരുക്കേറ്റത്. വീഴ്ചയില്‍ കുട്ടിയുടെ കഴുത്തിന് പിന്നില്‍ ക്ഷതമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടി പൊട്ടി, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലിനും പൊട്ടല്‍ സംഭവിച്ചതായാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട്. 

വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. 

വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ കുഞ്ഞിന്റെ കണ്ണുകളില്‍ ചെറിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും നിര്‍ത്താതെ കരയുകയും ആഹാരം കഴിച്ചതിന് ശേഷം ഒരുപാട് ഛര്‍ദ്ദിച്ചെന്നും കുട്ടിയുടെ പിതാവ് രതീഷ് പറഞ്ഞു. 

കുഞ്ഞ് ഛര്‍ദ്ദിച്ചപ്പോള്‍ ടീച്ചറിനെ വിളിച്ച് കാര്യം അന്വേഷിച്ചു. കസേരയിലിരുന്ന് മലര്‍ന്ന് പോയതാണെന്നും തലയിടിച്ചുവീണെന്നും ടീച്ചര്‍ പറഞ്ഞു. പറയാന്‍ മറന്നുപോയി എന്നാണ് ടീച്ചര്‍ പറഞ്ഞത്. പിന്നാലെ വീടിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്.എ.ടിയിലേക്ക് മാറ്റിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  4 days ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  4 days ago
No Image

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

Kerala
  •  4 days ago
No Image

റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

Kuwait
  •  4 days ago
No Image

ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

National
  •  4 days ago
No Image

ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ

Kerala
  •  5 days ago
No Image

എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  5 days ago
No Image

ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ

latest
  •  5 days ago
No Image

വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും

Cricket
  •  5 days ago