തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതി പാതിവഴിയില്‍
വിഴിഞ്ഞം: തീരദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കോടികള്‍ മുടക്കി തുടങ്ങിയ പദ്ധതി പാതിവഴിയില്‍.തീരദേശത്തെ ചില പഞ്ചായത്തുകളിലെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ നാല് വര്‍ഷം മുമ്പ് തുടക്കമിട്ട പദ്ധതിയാണ് പാതിവഴിയില്‍ നില്ക്കുന്നത്. ജലവിതരണത്തിനായി കുഴിച്ച കിണറിന്റെ നിര്‍മ്മാണത്തില്‍ വന്ന പിഴവ് പദ്ധതിയെ പിറകോട്ടടിക്കുകയായിരുന്നു. വിഴിഞ്ഞം പൂവാര്‍ റോഡില്‍ ചപ്പാത്ത് പാലത്തിനു സമീപത്താണ് പദ്ധതിയുടെ ഭാഗമായി ശുദ്ധജല ശേഖരണത്തിനുള്ള കിണര്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്.
ആറര മീറ്റര്‍ ഉയരത്തില്‍ കിണര്‍ നിര്‍മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഉറപ്പുള്ള മണ്ണില്‍ നിര്‍മിക്കേണ്ടിയിരുന്ന കിണര്‍ ചതുപ്പായ പ്രദേശത്ത് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ചതുപ്പ് പ്രദേശമായതിനാല്‍ ഭാവിയില്‍ കിണറിനു ദോഷമുണ്ടാകുമെന്നും മലിനജലം കയറാന്‍ സാധ്യതയുണ്ടെന്നും പിന്നീട് മനസിലായതോടെ നിര്‍മാണം പകുതിവഴിയില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കരിച്ചല്‍ കായലില്‍ നിന്നുള്ള വെള്ളമാണ് പദ്ധതിക്കായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. കായലില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് കിണറിനു സമീപത്തായി നിര്‍മ്മിക്കുന്ന ഗാലറി വഴി കിണറിലെത്തിക്കും. അവിടെ നിന്ന് പമ്പ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ടാങ്കിലേക്ക് എത്തിച്ച് വിതരണം നടത്തുന്നതായിരുന്നു പദ്ധതി. ഇതിലൂടെ തീരദേശമേഖലയിലെ കരുംകുളം പഞ്ചായത്തിലും കോട്ടുകാല്‍ പഞ്ചായത്തിലെ അടിമലത്തുറ വാര്‍ഡിനും പൂവാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡിനും ശുദ്ധജലം ലഭിക്കുമായിരുന്നു.തീരദേശത്തെ മത്സ്യതൊഴിലാളികളടക്കമുള്ള സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയും നിര്‍മ്മാണത്തിലെ സാങ്കേതിക തകരാറും കാരണം നിലച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."