HOME
DETAILS

കൂനമ്മാവ് ചര്‍ച്ചിന്റെ 1.74 ഏക്കര്‍ഭൂമി കൈയേറ്റമാണെന്ന്  തിരുവിതാംകൂര്‍ ദേവസ്വം

  
സിയാദ് താഴത്ത്   
November 26 2024 | 02:11 AM

Devaswom said that 174 acre land of Koonammav Church was encroached upon

കൊച്ചി: മുനമ്പത്തെ വഖ്ഫ് ഭൂമി വിവാദം കത്തി നില്‍ക്കവെ സമീപ പ്രദേശത്തെ പ്രശസ്തമായ കുനമ്മാവ് റോമന്‍ കത്തോലിക്ക ചര്‍ച്ചിന്റെ കീഴിലുള്ള ഭൂമി കൈയേറ്റമാണെന്ന് കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോട്ടിസ്. ദേവസ്വം ബോർഡിന് വേണ്ടി സ്പെഷൽ തഹസിൽദാർ ആണ് നോട്ടിസ് നൽകിയിരിക്കുന്നത്. 

 മുനമ്പത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ കോട്ടുവള്ളി വില്ലേജില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന  സാധുജന പരിപാലന സംഘത്തിന്റെ പേരിലുള്ള ഭൂമിക്കാണ് നോട്ടിസ്. സംഘം പ്രസിഡന്റ് തോമസ് പാറക്കലിനാണ് ദേവസ്വം  നോട്ടിസ് അയച്ചിരിക്കുന്നത്. ഇവിടത്തെ മൂന്നേക്കര്‍ ഭൂമിയില്‍,  കോന്നന്‍കുളങ്ങര ദേവസ്വം വക മുന്‍ സര്‍വേ നമ്പര്‍ 318/4 ലെ 1.74  ഏക്കര്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നും ഈ ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചിരിക്കുകയാണെന്നും കാണിച്ചാണ് നോട്ടിസ്. 

ദേവസ്വം ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കാതിരാക്കാന്‍ നവംബർ 13-ാം തീയതി തിരുവനന്തപുരം നന്തന്‍കോട് ദേവസ്വംബോര്‍ഡ് ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഭൂസംരക്ഷണ വിഭാഗം സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരായി വിശദീകരണം നൽകണമെന്നാണ് സ്‌പെഷല്‍ തഹസില്‍ദാര്‍ പുറപ്പെടുവിച്ച നോട്ടിസിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് നോട്ടിസ് ഇറക്കിയത്.

13ന് ഹാജരാകാന്‍ കഴിയില്ലെന്നും സമയം നീട്ടി നല്‍കണമെന്നും സംഘം പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്ന് തഹസില്‍ദാര്‍  അറിയിച്ചിട്ടുണ്ട്. കൂനമ്മാവിലെ സെന്റ് ഫിലോമിനാസ് ചര്‍ച്ചിന് സമീപത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറി കോട്ടുവള്ളിയിലുള്ള മൂന്നേക്കര്‍ തെങ്ങുംപറമ്പില്‍ ഉള്‍പ്പെട്ടതാണ് ദേവസ്വത്തിന് അവകാശപ്പെട്ടതായി പറയുന്ന 1.74 ഏക്കര്‍ ഭൂമി.  

ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ദേവസ്വം വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷല്‍ തഹസില്‍ദാരോട് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവായത്. ഇതിൻ്റെ ഭാഗമായാണ് നോട്ടിസ് നൽകിയിരിക്കുന്നത്.  1969ല്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും  വാങ്ങിയതാണ് ഭൂമിയെന്നാണ് കൈവശക്കാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago