HOME
DETAILS

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

  
November 28 2024 | 02:11 AM

Al-Sisi Qatari Prime Minister discuss Gaza ceasefire

ദോഹ: ഹിസ്ബുല്ലയും ഇസ്‌റാഈലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം. യു.എസ് പിന്തുണയോടെ ഖത്തറാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ചര്‍ച്ചകളുടെ ഭാഗമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസി അല്‍ ഥാനി ഈജിപ്തിലെത്തി. തലസ്ഥാനനഗരിയായ കെയ്‌റോയിലെ പ്രസിഡന്‍ഷ്യന്‍ കോട്ടാരത്തില്‍ അദ്ദേഹം പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തി. ബന്ദി മോചനം, ശാശ്വത വെടിനിര്‍ത്തല്‍, മാനുഷികസഹായം ഉറപ്പാക്കല്‍ എന്നിയിലൂന്നിയാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ കൊട്ടാരം ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

വിവിധ രാജ്യാന്തരവേദികളില്‍നിന്നുള്ള പ്രമേയങ്ങള്‍ക്ക് അനുസൃതമായി സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിനും ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമുള്ള ഫലസ്തീന്‍ ജനതയെ അവകാശത്തെ പിന്തുണയ്ക്കുന്നതിനും അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യവും ചര്‍ച്ചയില്‍ വിഷയമായതായും വാര്‍ത്തുകുറിപ്പ് പറയുന്നു.

ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ മാനുഷിക പിന്തുണ നല്‍കുന്നതിനുള്ള ഗൗരവമായ നടപടികള്‍ ഇരുവരും ആവശ്യപ്പെട്ടതായി ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കാനുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ഖത്തര്‍ പ്രധാനമന്ത്രി തന്റെ രാജ്യത്തിന്റെ പിന്തുണ അറിയിച്ചു.

പ്രമുഖ അറബ് രാഷ്ട്രങ്ങളായ സഊദി അറേബ്യയും യുഎഇയും ഹിസ്ബുല്ല- ഇസ്‌റാഈല്‍ കരാറിനെ സ്വാഗതം ചെയ്തതിനാല്‍ ലബനാനിലെ വെടിനിര്‍ത്തല്‍ സാഹചര്യം ഗസ്സയിലും സമാധാനംപുലരാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയവും പറഞ്ഞു. ഇസ്രായേല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ഗസ്സയ്ക്ക് ഒരു 'മാതൃക'യായി വര്‍ത്തിക്കുമെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. 'ലെബനനിലെ വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു. ഗാസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് സമാനമായ കരാറിന് ഇത് ഒരു മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു- ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ ശാശ്വത സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്ന വിശാലമായ സമവായത്തിന് ഈ കരാര്‍ വഴിയൊരുക്കുമെന്ന് ഖത്തര്‍ വിശ്വസിക്കുന്നു- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

തുടക്കത്തില്‍ തന്നെ ഹമാസിനും ഇസ്‌റാഈലിനും ഇടയില്‍ മധ്യസ്ഥറോളിലുള്ള രാജ്യമാണ് ഖത്തര്‍. 

 

ഗസ്സയിലും വെടിനിര്‍ത്തല്‍ കൊണ്ടുവരും: ബൈഡന്‍

വാഷിങ്ടണ്‍: ലബനാനു പിന്നാലെ ഗസ്സയിലും വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതിനായി വരും ദിവസങ്ങളില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയാണിത് നടപ്പാക്കുക. പകരം ബന്ദികളെ മോചിപ്പിക്കണം. ഹമാസ് അധികാരത്തില്‍ വരാന്‍ പാടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.
അതേസമയം ഗസ്സയില്‍ ഇന്നലെയും ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കി. അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിനു നേരെ നടത്തിയ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ജബാലിയ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടു.

 

വെടിനിര്‍ത്തല്‍ സാധ്യമാണ്: ഹമാസ് 

ഗസ്സ: ഗസ്സയിലും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ഹമാസ് സന്നദ്ധമാണെന്ന് ഉന്നത നേതാവ് സാമി അബൂ സുഹ്‌രി അറിയിച്ചു. ഇതിനായുള്ള ശ്രമങ്ങളെ തകര്‍ത്തത് നെതന്യാഹുവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളോട് തുര്‍ക്കി സഹകരിക്കുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ലബനാനിലെ വെടിനിര്‍ത്തല്‍ താല്‍ക്കാലികമാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Al-Sisi, Qatari Prime Minister discuss Gaza ceasefire 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്

uae
  •  3 days ago
No Image

മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  3 days ago
No Image

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ

uae
  •  3 days ago
No Image

കൊല്ലത്ത്‌ നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

Kerala
  •  3 days ago
No Image

സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala
  •  3 days ago
No Image

മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്

oman
  •  3 days ago
No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  4 days ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  4 days ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago