HOME
DETAILS

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

  
Muqthar
December 03 2024 | 16:12 PM

Hindutva organization Claim on Delhi Jama Masjid

 


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയിലെ പ്രശസ്തമായ ഡല്‍ഹി ജുമാസമജ്ദിന് മേലും അവകാശവാദ മുന്നയിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേന. ജോഥ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഡല്‍ഹി ജുമാ മസ്ജിദ് നിര്‍മിച്ചതെന്നും അതിനാല്‍ പള്ളിയില്‍ ഖനനം നടത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുസേന പുരാവസ്ഥുവകുപ്പിന് (എ.എസ്.ഐ)ക്ക് കത്തയച്ചു. 
ജുമാ മസ്ജിദിന്റെ നിര്‍മ്മാണത്തിന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉപയോഗിച്ചതായും ചില വിഗ്രഹങ്ങള്‍ ഹിന്ദുവികാരങ്ങളെ അവഹേളിക്കാന്‍ പള്ളിയുടെ ഗോവണിപ്പടിക്ക് താഴെ കുഴിച്ചിട്ടിരിക്കുകയാണെന്നും ഹിന്ദുസേന മേധാവിയും വിദ്വേഷപ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളുമായ വിഷ്ണു ഗുപ്ത ആരോപിച്ചു. ജുമാ മസ്ജിദിന്റെ നിര്‍മ്മാണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അതിനാല്‍ സര്‍വേ അനിവാര്യമാണ്. മുഗള്‍ ഭരണാധികാരിയായ ഔറംഗസീബിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ വാദങ്ങളെ ചരിത്രപരമായ തെളിവുകള്‍ പിന്തുണയ്ക്കുന്നുവെന്നും നിലവിലെ ഘടന കാലത്ത് അവിടെ ക്ഷേതങ്ങള്‍ നിലനിന്നിരുന്നതിന്റെ സൂചനകളുണ്ടെന്നും അദ്ദേഹം കത്തില്‍ അവകാശപ്പെട്ടു.

ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ സ്ഥിതിചെയ്യുന്ന ദര്‍ഗയ്ക്ക് താഴെ ശിവക്ഷേത്രമുണ്ടെന്നും അതു തകര്‍ത്താണ് ദര്‍ഗ സ്ഥാപിച്ചതെന്നും ചൂണ്ടിക്കാട്ടി  ഹിന്ദുസേന നല്‍കിയ ഹരജിയിലാണ് രാജസ്ഥാന്‍ കോടതി അജ്മീര്‍ ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്ഥുവകിപ്പിനും നോട്ടീസയച്ചത്. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളിയെയും തീവ്രഹിന്ദുത്വസംഘടന വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

ഇതുപ്രകാരം അജ്മീര്‍ കോടതി ജഡ്ജി മന്‍മോഹന്‍ ചാന്‍ഡെല്‍ പുരാവസ്തു വകുപ്പിനും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തിന് നോട്ടീസയച്ചു. പ്രതികരണം അറിയിക്കാന്‍ ദര്‍ഗാ കമ്മിറ്റിക്കും നിര്‍ദേശമുണ്ട്. ഡിസംബര്‍ 20ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി നിലപാട് അറിയിക്കാനാണ് നോട്ടീസിലെ ആവശ്യം. 

കാശിയിലെയും മഥുരയിലെയും പള്ളിയെപ്പോലെ അജ്മീര്‍ ദര്‍ഗയും ക്ഷേത്രം തകര്‍ത്താണ് സ്ഥാപിച്ചതെന്നാണ് ഹരജിക്കാരുടെ ആരോപണം. അജ്മീര്‍ ദര്‍ഗാശരീഫിന്റെ പേര് ഭഗവാന്‍ ശ്രീ സങ്കടമോചന മഹാദേവ വിരാജ്മാന്‍ ക്ഷേത്രം എന്നാക്കി മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
13 ാം നൂറ്റാണ്ടില്‍ മരിച്ച ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ 813 ാമത്തെ ഉറൂസ് ജനുവരിയില്‍ നടക്കാനിരിക്കെയാണ് കോടതിയില്‍നിന്ന് വിവാദനടപടിയുണ്ടായിരിക്കുന്നത്. സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന യു.പിയിലെ സംഭാല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്തിയതിനെതിരേ പ്രതിഷേധിച്ച അഞ്ചുപേരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രാജ്യവ്യാപക രോഷം ഉയരുന്നതിനിടെയാണ്, സുല്‍ത്താനില്‍ ഹിന്ദ് എന്ന വിശേഷണമുള്ള ചിശ്തിയുടെ ദര്‍ഗക്ക് മേലും അവകാശവാദവുമായി വന്നിരിക്കുന്നത്. 


Hindutva organization Claim on Delhis Jama Masjid



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  4 days ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  4 days ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  4 days ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  4 days ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  4 days ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  4 days ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  4 days ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  4 days ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  4 days ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 days ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  4 days ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  4 days ago