HOME
DETAILS

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

  
Farzana
December 04 2024 | 03:12 AM

Rahul Gandhi and Priyanka Gandhi to Visit Sambhal Amid Tensions Over Police Firing Incident

ന്യൂഡല്‍ഹി: യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന്  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും. ഷാഹി ജുമാ മസ്ജിദിന് മേല്‍ ഹിന്ദുത്വവാദികള്‍ അവകാശപ്പെട്ടതുമായി ബന്ധപ്പെട്ട് സംഭാലില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് മുസ്‌ലിം യുവാക്കളുടെ വീടുകളും സന്ദര്‍ശിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. അതേസമയം, രാഹുലിനെയും സംഘത്തെയും തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് വകവെക്കാതെ മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനം. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭലിലേക്ക് രാഹുല്‍ പുറപ്പെടുക.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാഹുലും സംഘവും സംഭാലില്‍ എത്തുക.  യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയും സംഘത്തില്‍ ഉണ്ടാകും.
സംഭാലില്‍ സന്ദര്‍ശനം നടത്തുന്നതിന് നിലവില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കുണ്ട്. മുസ്‌ലിം ലീഗ് എം.പിമാരുടെ സംഘം സംഭാലിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും അവരെ വഴിയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

അതിനിടെ, സംഭല്‍ ശാഹി മസ്ജിദ് സംഭവത്തില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുസ്‌ലിം ലീഗ് എം.പിമാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ലീഗ് എം.പിമാര്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ ഒരു കൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്നും ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയതാണ് ഇതിന്റെയെല്ലാം തുടക്കമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്റ് പാര്‍ട്ടി നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

സംഭല്‍ വര്‍ഗീയ സംഘര്‍ഷത്തെ ചൊല്ലി ഇന്നലെ ലോക്‌സഭ ഇളകിമറിഞ്ഞിരുന്നു. അടിയന്തരമായി സംഭല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി തിരികെ വന്ന ശേഷവും വിഷയം കത്തിനിന്നു.

 

New Delhi: Congress leaders Rahul Gandhi and Priyanka Gandhi will visit Sambhal, UP, despite the Yogi Adityanath government's ban. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  a day ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  a day ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  a day ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  a day ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  a day ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  a day ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി

International
  •  a day ago
No Image

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം

uae
  •  a day ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago