HOME
DETAILS

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

  
ഗിരീഷ് കെ. നായർ
December 05, 2024 | 3:12 AM

December Accident Month Most accidents between 6pm and 9pm

തിരുവനന്തപുരം: ആലപ്പുഴയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ ജീവനെടുത്ത അപകടം വിരൽചൂണ്ടുന്നത് രാത്രിയപകടങ്ങളുടെ ഭീകരതയിലേക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നത് വൈകിട്ട് ആറിനും രാത്രി ഒമ്പതിനുമിടയിലാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ അപകടങ്ങൾ കുത്തനെ ഉയരുന്നതായും സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.

ഓരോ വർഷവും അപകടങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ആഗോളതലത്തിൽ 2010നുശേഷം അപകട മരണങ്ങളിൽ അഞ്ചു ശതമാനം കുറവുണ്ടായപ്പോൾ ഇന്ത്യയിൽ അത് കുതിച്ചുയരുകയാണ്.

സംസ്ഥാനത്ത്  2023 ജൂണിനും 2024 മെയ് മാസത്തിനുമിടയിൽ റോഡപകടങ്ങളിൽ ആറര ശതമാനം വർധനയാണുണ്ടായത്. 2021ൽ 33,296 അപകടങ്ങൾ ഉണ്ടായപ്പോൾ 3,429 പേരാണ് മരണമടഞ്ഞത്. 2022ൽ അപകടങ്ങളുടെ എണ്ണം 43,910 ആയി വർധിച്ചു. മരണസംഖ്യ 4,317 ആയി ഉയരുകയും ചെയ്തു.  2023ൽ അപകടനിരക്ക് ഉയർന്നുനിന്നെങ്കിലും (48,091) മരണ നിരക്ക് കുറഞ്ഞു (4,086).

 

രണ്ടു ചക്രമേയുള്ളൂ,മറക്കരുതേ

സംസ്ഥാനത്തുണ്ടാകുന്ന അപകടങ്ങളിൽ മുന്നിൽ ഇരുചക്ര വാഹനങ്ങളും കാറുമാണ്. തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം ലോറി, പ്രൈവറ്റ് ബസ്, ഓട്ടോ, കെ.എസ്.ആർ.ടി.സി ബസ് എന്നിങ്ങനെയാണ്. 
കഴിഞ്ഞ വർഷം ഇരുചക്ര വാഹനങ്ങൾ (ബൈക്കും സ്‌കൂട്ടറും) 19,372 അപകടങ്ങളിലാണ് പെട്ടത്. 1,566 പേർക്ക് ജീവഹാനി നേരിട്ടു. കാറുകൾ 14,027 അപകടങ്ങളുണ്ടാക്കിയപ്പോൾ അതിൽ 885 പേരാണ് മരിച്ചത്.
 2022ൽ 17,956 ഇരുചക്രവാഹനാപകടങ്ങളിലായി 1,665 പേരാണ് മരണമടഞ്ഞത്. ആ വർഷം 12,681 കാറപകടങ്ങളിലായി 974 പേരാണ് മരിച്ചത്. 202ൽ  9,822 കാറപകടങ്ങളിലായി 710  പേർ മരണമടഞ്ഞപ്പോൾ 10,154 ഇരുചക്രവാഹനാപകടങ്ങളിൽ 1,390 പേർ മരിച്ചു. 

 

ജാഗ്രത വേണം 6 - 9 p.m

സംസ്ഥാനത്തെ റോഡുകളിൽ വൈകിട്ട് ആറ് മണിക്കും ഒമ്പത് മണിക്കുമിടയിലാണ് കൂടുതൽ അപകടങ്ങളുമുണ്ടാകുന്നതെന്ന് കണക്കുകൾ പറയുന്നു. മരണനിരക്കും ഈ സമയത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ കൂടുതലാണ്. കഴിഞ്ഞ വർഷം വൈകിട്ട് ആറിനും ഒമ്പതിനും ഇടയിൽ സംസ്ഥാനത്ത് നഗര മേഖലകളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 199 പേർ മരിച്ചപ്പോൾ ഗ്രാമ റോഡുകളിലുണ്ടായ വാഹനാപകടങ്ങളിൽ 657 പേർ മരിച്ചു. 2022ൽ 213 പേർ നഗര മേഖലയിൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ 701 പേർ ഗ്രാമ പ്രദേശത്തുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചു.

 

ഡിസംബറും ജനുവരിയും മരണ മാസ്   
കേരളത്തിൽ വാഹനാപകടങ്ങളിൽ ഏറിയപങ്കും ഉണ്ടാകുന്നത് ഡിസംബർ-ജനുവരി മാസങ്ങളിലാണ്. മരണ നിരക്കു കൂടുതലുള്ളതും ഈ മാസങ്ങളിലാണ്. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2023 ജനുവരിയിൽ 4,474 വാഹനാപകടങ്ങളാണുണ്ടായത്. 408 പേർക്ക് ആ മാസം ജീവൻ നഷ്ടമായി. അതേവർഷം ഡിസംബറിൽ 4,171 വാഹനാപകടങ്ങളിൽ 392 പേർ മരിച്ചു. 2022 ജനുവരിയിൽ 3,893 അപകടങ്ങളിൽ 383 പേരുടെ ജീവൻ പൊലിഞ്ഞപ്പോൾ ആ വർഷം ഡിസംബറിൽ മാത്രം 4,088 അപകടങ്ങളിലായി 405 പേർക്ക് ജീവൻ നഷ്ടമായി.

 

അശ്രദ്ധയും പിഴവും  
വാഹനമോടിക്കുന്ന ഡ്രൈവറുടെ അശ്രദ്ധയും പിഴവുമാണ് കേരളത്തിലെ റോഡപകടങ്ങളിൽ മിക്കതിന്റെയും പ്രധാന കാരണം. കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടങ്ങളിൽ 2,292 എണ്ണത്തിന്റെയും കാരണം അപകടത്തിൽ പെട്ട വാഹനമോടിച്ചയാളുടെ പിഴവും അശ്രദ്ധയുമാണ്. അതേസമയം 512 അപകടങ്ങൾക്ക് കാരണം മറുവാഹനത്തിന്റെ ഡ്രൈവർക്കുണ്ടായ അശ്രദ്ധയും പിഴവുമാണ്. 2022ൽ 7,940 വാഹനങ്ങളുടെ ഡ്രൈവർമാരുടെ പിഴവ് അപകടത്തിനു കാരണമായപ്പോൾ മറുവാഹനത്തിന്റെ 512 ഡ്രൈവർമാർ അപകടമുണ്ടാക്കിയതായി കണക്കുകൾ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  6 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  6 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  6 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  6 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  6 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  6 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  6 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  6 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  6 days ago