ദേശീയ പണിമുടക്ക് തുടങ്ങി
കോഴിക്കോട്: ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍ തുടങ്ങി. സംസ്ഥാനത്ത് പണിമുടക്ക് ശക്തമായി തുടരുകയാണ്. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലുള്ളതൊഴികെ പൊതു ഗതാഗതവും കടകമ്പോളങ്ങളും സ്തംഭിച്ചിട്ടുണ്ട്.
എന്നാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയെ പണിമുടക്ക് ബാധിച്ചില്ല. പൊതുഗതാഗതവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ റാലി നടത്തുന്നുണ്ട്.
പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ അറിയിച്ചിരുന്നു. പണിമുടക്കുദിവസം ബംഗാള്‍ നിശ്ചലമാവാന്‍ അനുവദിക്കില്ലെന്നും എല്ലാ വിദ്യാഭ്യാസസര്‍ക്കാര്‍ സ്ഥാപനങ്ങളും പതിവുപോലെ തുറന്നുപ്രര്‍ത്തിക്കുമെന്നും മമത അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബംഗാളിനെയും ദേശീയ പണിമുടക്ക് ബാധിച്ചിട്ടില്ല.
പന്ത്രണ്ടിന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍വച്ചെങ്കിലും അവയൊന്നും പൂര്‍ണമായി നടപ്പാക്കുകയോ തങ്ങളുമായി ചര്‍ച്ചയ്ക്കു സന്നദ്ധമാവുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക്് പ്രഖ്യാപിച്ചത്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എല്‍.പി.എഫ്, യു.ടി.യു.സി, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യു.എ, എ.ഐ.സി.സി.ടി.യു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിനുപുറമെ പ്രാദേശിക യൂനിയനുകളും സ്വതന്ത്ര ട്രേഡ് യൂനിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കില്‍ സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ് പങ്കെടുക്കുന്നില്ല. തുടക്കം മുതല്‍തന്നെ പണിമുടക്കിന് എതിരായ നിലപാടായിരുന്നു ബി.എം.എസ് സ്വീകരിച്ചുവന്നത്. കഴിഞ്ഞവര്‍ഷം ഇതേദിവസം നടന്ന പണിമുടക്കിനെ ബി.എം.എസ് പിന്തുണച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."