തെങ്ങിലക്കടവ്-വില്ലേരി റോഡിന് ശാപമോക്ഷമാകുന്നു
മാവൂര്‍: തകര്‍ന്നടിഞ്ഞ തെങ്ങിലക്കടവ്-വില്ലേരി റോഡിന് ശാപമോക്ഷമാകുന്നു. ഏറെക്കാലമായി ആരും തിരിഞ്ഞുനോക്കാതിരുന്ന റോഡ് മുന്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫാത്തിമ സുഹറ മുന്‍കൈയെടുത്ത് ഇരുസൈഡും കെട്ടിഉയര്‍ത്തി സോളിങ് നടത്തിയിരുന്നു. വില്ലേരി, വലിയാറമ്പത്ത് ഭാഗങ്ങളില്‍ താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് കാലവര്‍ഷമായതോടെ ചെളിക്കുളമായി.
ചെറുപുഴയക്കു സമാന്തരമായ കാല്‍നട പോലും ദുസ്സഹമായി. നേരത്തെ സോളിങ് നടത്തിയ ഭാഗത്ത് നിലവിലെ ഗ്രാമപഞ്ചായത്ത് മെമ്പറുടെ ശ്രമഫലമായി ടാറിങ് നടത്തുന്നതിന് നാലുലക്ഷവും എക്കാലവും വെള്ളത്തിനടിയിലാകുന്ന വില്ലേരിത്താഴംമുതലുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് ഇടുന്നതിന് അഞ്ചുലക്ഷവും കണ്ണിപറമ്പ്-കുറ്റിക്കടവ് റോഡില്‍ ബന്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുലക്ഷവും അനുവദിച്ചതോടെ റോഡിന് ശാപമോക്ഷമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 2016-17 വാര്‍ഷിക പദ്ധതിയിലാണ് റോഡ് വികസനത്തിനുള്ള തുക വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."