HOME
DETAILS

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

  
Web Desk
December 06, 2024 | 9:38 AM

Gaza Faces Devastating Hunger Crisis Amid Ongoing Bombardment

നാളുകളേറെയായി ബോംബുകള്‍ മാത്രമല്ല വിശപ്പും കൂടി മരണമായി പെയ്യുകയാണ് ഗസ്സയില്‍. എവിടെയെങ്കിലും ഭക്ഷണ വിതരണത്തിനുള്ള സാധ്യത കേള്‍ക്കുമ്പോഴേക്ക് പാത്രമെടുത്തോടുന്ന കുഞ്ഞു മക്കളേയും തിക്കുകൂട്ടുന്ന കുരുന്നുകളേയും നാമേറെ കണ്ടതാണ്.  കുഞ്ഞുങ്ങള്‍ കാലികള്‍ക്കുള്ള ഭക്ഷണത്തില്‍ വരെ കയ്യിട്ടു വാരുന്നതും കണ്ടതാണ്. ഇപ്പോഴിതാ പട്ടിണിയുടെ രൂക്ഷത അതിന്റെ പാരമ്യത്തില്‍ എത്തിയതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 

ഇസ്‌റാഈല്‍ സേന ആക്രമണം രൂക്ഷമാക്കുകയും സഹായ വിതരണം തടയുകയും ചെയ്തതോടെ ആയിരങ്ങള്‍ കൊടും പട്ടിണിയിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പട്ടിണി മാറ്റാന്‍ ഭക്ഷ്യവസ്തുക്കളൊന്നും കിട്ടാത്തതിനാല്‍ രണ്ട് മാസമായി കാലിത്തീറ്റയും പുല്ലുമാണ് കഴിക്കുന്നതെന്ന് 57 കാരിയായ അഭയാര്‍ഥി സദേയിയ അല്‍ റഹേല്‍ പറയുന്നു. 

ബൈത് ലാഹിയയില്‍ സ്‌കൂള്‍ ഉള്‍പെടെ കേന്ദ്രങ്ങളില്‍  അഭയം തേടിയ പലരും ഒഴിഞ്ഞുപോകുകയാണ് ഇപ്പോള്‍. ബുധനാഴ്ച ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌കൂളുകള്‍ക്കുമേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായും സകലതും നഷ്ടപ്പെട്ടതായും അവര്‍ പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഇവിടെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരം മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയതിന് അറസ്റ്റിൽ

Cricket
  •  2 days ago
No Image

വ്യാജ എക്‌സിറ്റ് പെർമിറ്റ് നിർമ്മാണം; ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

മിന്നിമറയുന്ന നിമിഷങ്ങൾ; ദുബൈയിലെ റോബോടാക്സികളുടെ സുരക്ഷ നിർണ്ണയിക്കുന്നത് 'ഡാറ്റാ വേഗത'

uae
  •  2 days ago
No Image

അച്ഛാ, അമ്മേ... നിങ്ങളുടെ മകൾ തോറ്റുപോയി; ആത്മഹത്യാക്കുറിപ്പിൽ ഉള്ളുലയ്ക്കുന്ന വാക്കുകൾ; അധ്യാപികയുടെ ആത്മഹത്യയിൽ പീഡനാരോപണവുമായി കുടുംബം

National
  •  2 days ago
No Image

പ്രാദേശിക സംസ്‌കാരവും നവോത്ഥാനവും പ്രോത്സാഹിപ്പിക്കാന്‍ മുസന്ദം കേന്ദ്രം അവസാനഘട്ടത്തിലേക്ക്

oman
  •  2 days ago
No Image

സഊദി-യുഎഇ ബന്ധം പ്രാദേശിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതം: ഫൈസൽ രാജകുമാരൻ

uae
  •  2 days ago
No Image

ഒരാഴ്ചക്കിടെ കേരളത്തിൽ ഹെൽമറ്റില്ലാ യാത്രയ്ക്ക് പിഴ ചുമത്തിയത് 2.5 കോടിയിലേറെ രൂപ; പ്രത്യേക പൊലിസ് ഡ്രൈവിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ സിപിഎം വോട്ട് മറിച്ചു; ഇനിയും എൽഡിഎഫിൽ തുടരാനില്ല, മുന്നണി വിടാൻ ആർജെഡി

Kerala
  •  2 days ago
No Image

പ്രൊഫഷണലിസത്തിൽ മെസ്സിയല്ല റൊണാൾഡോയാണ് ഒന്നാമനെന്ന് അർജന്റീനിയൻ സൂപ്പർ താരം

Football
  •  2 days ago
No Image

യുഎഇയിൽ തണുപ്പിന് ചെറിയ ഇടവേള; താപനില ഉടൻ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago