HOME
DETAILS

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

  
December 08, 2024 | 2:01 PM

The Chief Minister will address the local government bodies of the state tomorrow The goal is to make the state free from extreme poverty

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യുക. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. 

പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും, മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും, അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുമെന്നും ആയൽക്കൂട്ടങ്ങൾ , ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ലക്ഷ്യം. രോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാത്ത പരിചരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

2025 നവംബർ ഒന്നിനുള്ളിൽ സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടിയാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  an hour ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  2 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  2 hours ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  2 hours ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  2 hours ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  2 hours ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  3 hours ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  3 hours ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  3 hours ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  4 hours ago