ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാവാത്തതും അറസ്റ്റുകള്‍ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. അതിനിടെ, ഫെബ്രുവരി 10നുള്ളില്‍ കുറ്റപത്രം നല്‍കാനാണ് എസ്.ഐ.ടിയുടെ ശ്രമം.
കുറ്റപത്രം വൈകിയാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുളള പ്രതികള്‍ ജയില്‍ മോചിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്തൊക്കെ കാരണം ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഭാഗിക കുറ്റപത്രമെങ്കിലും സമര്‍പ്പിക്കേണ്ടതായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണക്കൊളളയില്‍ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുകയും എസ്.ഐ.ടിയുടെ നടപടികള്‍ നീളുന്നതും പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടാന്‍ ഇടയാക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പഴുതടച്ച കുറ്റപത്രം തയാറാക്കേണ്ടതുണ്ടെന്ന വിശദീകരണമാണ് ഇതിന് എസ്.ഐ.ടി നല്‍കുന്നത്.
നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്നും വാതില്‍പാളികള്‍ ഉള്‍പ്പടെ മാറ്റിയോ എന്നുമെല്ലാം കണ്ടെത്തണം. ഇതിന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തത വരണം. 1998ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞതിന്റെ കണക്കുകള്‍ക്ക് കൃത്യമായ രേഖയില്ല. അതിനാല്‍ കൊളളയുടെ അളവ് തിട്ടപ്പെടുത്താന്‍ വി.എസ്.എസ്.സിയിലെ ഫലം ആശ്രയിക്കണം. ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കണം. ഭാഗിക കുറ്റപത്രം സ്വര്‍ണക്കൊളളകേസില്‍ പ്രായോഗികമല്ലെന്നാണ് പൊലിസിന് ലഭിച്ച നിയമോപദേശം.
അന്താരാഷ്ട്ര സംഘത്തിന്റെ ഇടപെടല്‍ ആരോപണങ്ങള്‍, വാജിവാഹനം, കൊടിമരം എന്നിവയുമായി ബന്ധപ്പെട്ടെ ക്രമക്കേട് തുടങ്ങിയ സംശയങ്ങളെല്ലാം അന്വേഷണപരിധിയില്‍ വന്നു. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാന്‍ ഇടയാക്കിയെന്നും എസ്.ഐ.ടി വിശദീകരിക്കുന്നു. കുറ്റകൃത്യത്തിന്റെ വ്യാപ്തിയും നഷ്ടമായ സ്വര്‍ണത്തിന്റെ അളവും വ്യക്തമാകാതെ കുറ്റപത്രം നല്‍കിയാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. കെപി ശങ്കരദാസിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനും ബാക്കിയാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലകകേസില്‍ ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്. കട്ടിളപ്പാളികേസില്‍ ഫെബ്രുവരി ഏഴിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ഉണ്ണികൃഷ്ണന്‍പോറ്റി ജയിലിന് പുറത്തിറങ്ങും. ഇതിനുളളില്‍ കുറ്റപത്രം തയ്യാറാക്കാനും എസ്.ഐ.ടി ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
reports of delay in filing the charge sheet in the sabarimala gold robbery case have triggered strong protests, with concerns that the delay may allow more accused to secure bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."