കള്ളപ്പണം: ധവളപത്രം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം- പി.സി ചാക്കോ
കോഴിക്കോട്: അധികാരത്തിലേറും മുന്‍പു കള്ളപ്പണം തിരിച്ചുപിടിച്ചു പാവപ്പെട്ടവര്‍ക്കു പ്രയോജനപ്രദമാക്കുമെന്നു വാഗ്ദാനംചെയ്ത നരേന്ദ്ര മോദി സര്‍ക്കാരിനു കുറ്റബോധം കൊണ്ടു തലപൊക്കാനാകാത്ത അവസ്ഥയാണെന്നും വിഷയത്തില്‍ ധവളപത്രം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും എ.ഐ.സി.സി വക്താവ് പി.സി ചാക്കോ. പി.വി സാമി അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന 'ഇന്ത്യ 2014നു ശേഷം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം നരേന്ദ്രമോദി മറന്നു. രാജ്യത്തെ സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാതെ ജനങ്ങളെ പരീക്ഷിക്കുകയാണ്. ഇന്ത്യയിലെ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന നയങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ഡോ. ആര്‍. ബാലശങ്കര്‍ വിഷയാവതരണം നടത്തി. പി. രാജീവ്, അഡ്വ. ഷഹീര്‍സിങ്, ഡോ. ജെയ്കിഷ് ജയരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."