അധ്യാപകര്‍ നിരന്തര വായനയിലൂടെ നവീകരിക്കപ്പെടണം: സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: ക്ലാസ് മുറികളുടെ അതിരുകള്‍ ഭേദിച്ച് നിരന്തരവായനയിലൂടെ നടത്തുന്ന അന്വേഷണം വഴി സ്വയം നവീകരിക്കപ്പെടേണ്ടവരാണ് അധ്യാപക സമൂഹമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
വിരമിച്ച ഉര്‍ദു അധ്യാപകനായ ഹമീദ് മാസ്റ്റര്‍ കെ.പി വളപുരം രചിച്ച 'അന്‍മോല്‍ തുഹ്ഫ' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനം പകര്‍ന്നു നല്‍കുന്ന വിളക്കുകളായ അധ്യാപകര്‍ക്ക് അന്വേഷണത്വരയും അറിവിനോടുള്ള ആസക്തിയും വിദ്യാര്‍ഥികളിലേക്ക് കൈമാറാനാകണം.
ഉര്‍ദു അധ്യാപക-വിദ്യാര്‍ഥി കൈപുസ്തകം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി. സംസ്ഥാന കരിക്കുലം കമ്മിറ്റിയംഗം കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട് അധ്യക്ഷനായി. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി, ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത്, പി.ടി സുബൈര്‍ തങ്ങള്‍, അന്‍വര്‍ മുള്ളമ്പാറ, കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍, കെ.കെ മുനീര്‍ മാസ്റ്റര്‍, പുസ്തക രചയിതാവ് ഹമീദ് മാസ്റ്റര്‍ കെ.പി വളപുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."