HOME
DETAILS

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

  
Web Desk
December 12, 2024 | 5:49 AM

Heavy Rain Warning in Tamil Nadu Due to Low Pressure in Bay of Bengal Schools Closed in 10 Districts

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്.   ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിനു പിന്നാലെയാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 ജില്ലകളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

പുതുച്ചേരിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ചെന്നൈ കൂടാതെ തിരുവള്ളൂര്‍, വെല്ലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട്, വില്ലുപുരം, കടലൂര്‍, മയിലാടുതുറൈ, തഞ്ചാവൂര്‍, രാമനാഥപുരം, ദിണ്ഡിക്കല്‍ ജില്ലകളിലാണ് അവധി.

തമിഴ്‌നാടിന് പുറമെ ആന്ധ്ര തീരത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഡിസംബര്‍ ഏഴിനാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. വെള്ളിയാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  8 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  9 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  9 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  9 days ago