HOME
DETAILS
MAL
ലൈസന്‍സ് പുതുക്കി നല്കുന്നു
backup
September 01 2016 | 22:09 PM
തിരൂരങ്ങാടി: നന്നമ്പ്രഗ്രാമ പഞ്ചായത്തിലെ തെയ്യാലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും പുതുതായി പഞ്ചായത്ത് ലൈസന്‍സ് എടുക്കുന്നതിനും നിലവില്‍ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് അത് പുതുക്കുന്നതിനുമായി ഏഴിന് രാവിലെ 11 മുതല്‍ വൈകീട്ട് 4.30 വരെ തെയ്യാല പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് വച്ച് ലൈസന്‍സ് ഫീസ് ഈടാക്കുന്നു. പുതുതായി ലൈസന്‍സ് എടുക്കുന്നതിന് കടയുടമയുടെ സമ്മതപത്രം, വാടക കരാര്‍, കെട്ടിടത്തിന്റെ അവസാനം നികുതി അടച്ചതിന്റെ കോപ്പി എന്നിവയും; ലൈസന്‍സ് പുതുക്കേണ്ടവര്‍ 2015-16 വര്‍ഷത്തിലെ ലൈസന്‍സിന്റെ കോപ്പിയും, ഫീസ് അടച്ചതിന്റെ കോപ്പിയും കൊണ്ടുവരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."