HOME
DETAILS

ഗുണ്ടാ തലവനും മുന്‍ എം.എല്‍.എയുമായിരുന്ന മുക്താര്‍ അന്‍സാരി ജയിലില്‍ വച്ച് മരിച്ചു; യു.പിയില്‍ നിരോധനാജ്ഞ

  
March 29 2024 | 01:03 AM

Gangster-Politician Mukhtar Ansari Dies Of Cardiac Arrest At 63

ലഖ്‌നൗ: ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി (63) അന്തരിച്ചു.ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഖ്താര്‍ അന്‍സാരി 2005മുതല്‍ ജയിലിലായിരുന്നു. ബി.ജെ.പി എം.എല്‍.എ കൃഷ്ണനാഥ് റായിയെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം തടവ് ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനല്‍ കേസുകളില്‍ അന്‍സാരി വിചാരണ നേരിടുന്നുണ്ടായിരുന്നു. 

ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്.

മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊലീസിന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാന്ദ, മൗ, ഗാസിപൂര്‍, വാരാണസി ജില്ലകളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര റിസര്‍വ് പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago