HOME
DETAILS

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം : പെൻഷനിൽ തീരുമാനം കാത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ

  
നിസാം കെ. അബ്ദുല്ല 
December 16, 2024 | 3:25 AM

December 17 National Pension Day Two and a half lakh government employees await decision

കൽപറ്റ: പെൻഷൻ പദ്ധതിയിൽ സർക്കാർ തീരുമാനത്തിന് കാതോർത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാരാണ് പെൻഷനിൽ ഇപ്പോഴും ആശങ്കയോടെ കഴിയുന്നത്. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ട് 11 വർഷം പൂർത്തിയായിട്ടും പദ്ധതിയിൽ സർക്കാർ തീരുമാനമെടുക്കാത്തതാണ് ഇതിന് കാണം. രണ്ടര ലക്ഷം സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയാണ് സർക്കാർ നടപടിയെടുക്കാത്തതിനാൽ അവതാളത്തിലായത്.

പദ്ധതി നടപ്പാക്കിയ കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും പദ്ധതിയുടെ പോരായ്മകൾ തിരിച്ചറിഞ്ഞ് പുതിയ ആനുകൂല്യങ്ങൾ നൽകിവരുമ്പോഴും കേരളം ഏഴ് വർഷമായി വിഷയത്തിൽ പഠനം നടത്തുകയാണ്.
1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിക്കുകയാണ്. ഈ ദിനമെത്തുമ്പോഴും  തങ്ങൾക്ക് അവകാശപ്പെട്ട പെൻഷൻ ലഭിക്കുമോയെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ് ഒരുകൂട്ടം മനുഷ്യർ.  

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനായി സർക്കാർ നിയമിച്ച റിട്ട. ജഡ്ജി സതീഷ്ചന്ദ്രബാബു, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മാരപാണ്ഡ്യൻ, സാമ്പത്തിക വിദഗ്ധൻ പ്രൊഫ. ഡി. നാരായണ എന്നിവർ  സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ 2023 നവംബർ രണ്ടിന് രൂപീകരിച്ച ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി പഠനം തുടരുകയാണ്. 2013 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. അന്ന് ഇതിനെതിരേ അനിശ്ചിതകാല സമരമടക്കം നടത്തിയ ഇടതുപക്ഷ സർവിസ് സംഘടനകളും എൽ.ഡി.എഫും അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2016ൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നു പറഞ്ഞിരുന്നു. അധികാരമേറ്റെടുത്ത് രണ്ടര വർഷത്തിനുശേഷം 2018 നവംബർ ഏഴിനാണ് സർക്കാർ പുനഃപരിശോധനാ സമിതിയെ നിയമിച്ചത്. ഓഫിസും ജീവനക്കാരെയും അനുവദിക്കാൻ താമസിച്ചതിനാൽ പ്രവർത്തനം ആരംഭിച്ചത് പിന്നെയും ഒരുവർഷത്തിന് ശേഷമാണ്. 
രണ്ട് സമിതികൾ വർഷങ്ങളെടുത്ത് പഠനം നടത്തിയെന്നല്ലാതെ ഒരു തീരുമാനവും സർക്കാർ ഇതുവരെ എടുത്തിട്ടില്ല. വിദഗ്ധർ പഠിച്ച് നൽകിയ റിപ്പോർട്ടും ഇപ്പോഴും പഠിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റവുമായി യുഎഇ; ഒടിപി ഒഴിവാക്കി, ഇൻ-ആപ്പ് വെരിഫിക്കേഷൻ നിലവിൽ വരുന്നു

uae
  •  9 days ago
No Image

ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  9 days ago
No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  9 days ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  9 days ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  9 days ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  9 days ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  9 days ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  9 days ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  9 days ago