HOME
DETAILS
MAL
തലശ്ശേരി-മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കണം: എ.ഐ.വൈ.എഫ്
backup
September 01 2016 | 23:09 PM
കണ്ണൂര്‍: നിര്‍ദിഷ്ട തലശ്ശേരി-മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാകേണ്ടത് അനിവാര്യമാണെന്നും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും എ.ഐ.വൈ.എഫ്. ആവശ്യം ഉന്നയിച്ച് നവംബറില്‍ ഡല്‍ഹിയിലെ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തും. വിഷയത്തില്‍ പൊതുജനശ്രദ്ധയാകര്‍ഷിക്കാന്‍ കൂട്ടുപുഴ മുതല്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷന് വരെ പ്രചാരണ ജാഥ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി അജയകുമാര്‍, ജില്ല പ്രസിഡന്റ് എം.സി സജീഷ്, സെക്രട്ടറി കെ.വി രജീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."