HOME
DETAILS
MAL
ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ സൈബർ ആക്രമണം; കേസെടുത്ത് എറണാകുളം സൈബർ പൊലീസ്
December 21, 2024 | 2:51 PM
കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് എറണാകുളം സൈബർ പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
അഭിഭാഷകനായ കൊളത്തൂർ ജയ് സിങാണ് പരാതി നൽകിയിരിക്കുന്നത്. റോഡരികിൽ നിയമവിരുദ്ധമായ രീതിയിൽ സ്ഥാപിച്ച ഫ്ലക്സുകളുമായി ബന്ധപ്പെട്ട കേസിൽ കോടതി സ്വീകരിച്ച നിലപാടുകൾക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമർശിച്ചു കൊണ്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."