HOME
DETAILS

'യു.എസില്‍ ആണും പെണ്ണും മതി' ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് ട്രംപ് 

  
Web Desk
December 23, 2024 | 8:35 AM

Donald Trump Promises to End Transgender Madness and Reinstate Traditional Gender Norms in the US

വാഷിങ്ടണ്‍: യു.എസില്‍ ട്രാന്‍സ് ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളുവെന്നും  ഫിനിക്‌സില്‍ നടന്ന പരിപാടിക്കിടെ യുവാക്കളെ അഭിസംബോധന ചെയ്ത് ട്രംപ് വ്യക്തമാക്കി.

ട്രാന്‍സ് ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുമുള്ള ഉത്തരവുകളില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു. 'അമേരിക്കയില്‍ ഇനി ആണും പെണ്ണുമെന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമേയുണ്ടാവുകയുള്ളു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതു പോലെ കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നത് അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.

ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ രാഷ്ട്രിയത്തില്‍ വൈരുദ്ധ്യാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്, അതിനാല്‍ തന്നെ ട്രംപ് നിലപാട് യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. 

രണ്ടാം ട്രംപ് സര്‍ക്കാരിന്റെ പദ്ധതികളും ലക്ഷ്യങ്ങളും ട്രംപ് വിശദീകരിച്ചു. കുടിയേറ്റ കുറ്റകൃത്യങ്ങള്‍' നേരിടുമെന്നും മയക്കുമരുന്ന് സംഘത്തെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു. 'അമേരിക്കന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്രിമിനല്‍ ശൃംഖല തകര്‍ക്കുകയും നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago