HOME
DETAILS
MAL
ജീവനക്കാരുടെ പണി മുടക്കിന് മുമ്പ് കംപ്യൂട്ടര്‍ പണി മുടക്കി
backup
September 02 2016 | 01:09 AM
മണ്ണാര്‍ക്കാട്: കംപ്യൂട്ടര്‍ പണി മുടക്കിയതോടെ പെന്ഷന് വാങ്ങാനെത്തിയവര്‍ വലഞ്ഞു. വ്യാഴാഴ്ച മണ്ണാര്‍ക്കാട് സബ് ട്രഷറിയിലാണ് കംപ്യൂട്ടര്‍ തകരാറായതിനെ തുടര്‍ന്ന് സര്‍വ്വീസ് പെന്ഷന് വിതരണം മുടങ്ങിയത്.
ദേശീയ പണി മുടക്കിന്റെ ഭാഗമായി ജീവനക്കാര്‍ ഇന്ന് പണി മുടക്കാനിരിക്കെയാണ് പെന്‍ഷന്‍കാര്‍ ഇന്നലെ സബ് ട്രഷറിയില്‍ പണം വാങ്ങാനെത്തിയത്.
വെബ് സൈറ്റിന്റെ സെന്‍ട്രല്‍ സെര്‍വറിന്റെ തകരാറാണ് കാരണമായി അധികൃതര്‍ അറിയിച്ചത്.
അതിരാവിലെ ട്രഷറിയില്‍ എത്തിയവരാണ് ഏറെ ദുരിതത്തിലായത്. ഉച്ചക്ക് ഒരു മണിയോടെയാണ് വെബ്സൈറ്റിന്റെ തകരാര്‍ പരിഹരിച്ചത്.
തുടര്‍ന്ന് സാധാരണ പോലെ ട്രഷറി പ്രവര്‍ത്തനം നടന്നു. ജില്ലക്കകത്തും, പുറത്തുമുളള ട്രഷറികളിലും സമാനമായ സ്ഥിതിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."