HOME
DETAILS

മിഡിൽ ഈസ്റ്റിലും റൊണാൾഡോ തന്നെ രാജാവ്; ഗ്ലോബ് സോക്കർ അവാർഡ് കൈപ്പിടിയിലാക്കി

  
Sudev
December 28 2024 | 04:12 AM

Cristiano Ronaldo Wins Globe Soccer Award for Middle East Player of the Year 2024

ദുബായ്: 2024 മിഡിൽ ഈസ്റ്റിലെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് സ്വന്തമാക്കി അൽ നാസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2023-24 സൗദി പ്രൊ ലീഗ് സീസണിൽ അൽ നസറിനായി നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോയെ ഈ അവാർഡിന് അർഹനാക്കിയത്. 45 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഇതിൽ സൗദി ലീഗിൽ 35 ഗോളുകളുമാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ഇതിനു പിന്നാലെ സൗദി പ്രൊ ലീഗിലെ ടോപ് സ്‌കോറർ ആവാനും റൊണാൾഡോക്ക് സാധിച്ചിരുന്നു. 

എന്നാൽ കഴിഞ്ഞ സീസണിൽ അൽ നസറിനൊപ്പം ഒരു കിരീടം പോലും നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല. സൗദി ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്നു അൽ നസർ കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്തിരുന്നത്. 34 മത്സരങ്ങളിൽ നിന്നും 26 വിജയവും നാല് വീതം തോൽവിയും സമനിലയുമായി 82 പോയിന്റായിരുന്നു അൽ നസറിന് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ അൽ ഹിലാൽ ആയിരുന്നു സൗദി ലീഗിലെ ചാമ്പ്യൻമാരായത്. 

ഈ സീസണിലും റൊണാൾഡോ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് സൗദിയിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അൽ നസറിനൊപ്പം ഈ സീസണിൽ 19 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റൊണാൾഡോ 16 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. നിലവിൽ 13 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴു വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 25 പോയിന്റോടെ നാലാം സ്ഥാനത്താണ് അൽ നസർ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  7 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  7 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  7 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  7 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  7 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  7 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  7 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  7 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  7 days ago