HOME
DETAILS

'കാശില്ലാത്തതിനാല്‍ ട്രെയിനിന്റെ വീലുകള്‍ക്കടയില്‍ ഒളിച്ചിരുന്ന് 250 കി.മീ യാത്ര'; വാസ്തവം ഇതാണ്

  
Muqthar
December 28 2024 | 05:12 AM

Traveled 250 km hiding in the trains wheelhouse because he had no money

ഭോപ്പാല്‍: ടിക്കറ്റിന് പണമില്ലാത്തതിനാല്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് ഇടയില്‍ ഒളിച്ചിരുന്ന് യുവാവ് 250 കിമീ യാത്ര ചെയ്‌തെന്ന വാര്‍ത്തയില്‍ നിറയെ അവിശ്വാസം. 'ജീവന്‍ പണയപ്പെടുത്തി ട്രെയിനില്‍ തൂങ്ങിക്കിടന്ന് യാത്ര നടത്തിയ യുവാവിന്റെ' ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. ദനാപൂര്‍ എക്‌സ്പ്രസ് ട്രെയിന് കീഴിലാണ് 250 കിലോമീറ്ററോളം യുവാവ് സാഹസികമായി തൂങ്ങിക്കിടന്നതെന്നായിരുന്നു വാര്‍ത്ത. മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂരിലേക്കുള്ള ട്രെയിനിലാണ് യുവാവ് ചക്രങ്ങള്‍ക്കിടയില്‍ തൂങ്ങിക്കിടന്ന് യാത്ര നടത്തിയത്. ജബല്‍പൂര്‍ സ്‌റ്റേഷനു സമീപം റെയില്‍വേ ജീവനക്കാര്‍ പരിശോധന നടത്തുന്നതിനിടെയാണ് ട്രെയിന്റെ എസ്4 കോച്ചിന് അടിയിലായി ഇയാള്‍ മറഞ്ഞിരിക്കുന്നത് കണ്ടതെന്നും വാര്‍ത്തയുണ്ടായിരുന്നു.

ഉടന്‍ ലോക്കോ പൈലറ്റിനെ വിവരം അറിയിക്കുകയും ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നുവെന്നും അകുകൊണ്ടാണ് ട്രെയിന് അടിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തതെന്നുമായിരുന്നു ചോദ്യം ചെയ്യലില്‍ വുവാവ് റെയില്‍വെ പൊലീസിനോട് വെളിപ്പെടുത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. പണമില്ലാത്തതിന്റെ പേരില്‍ ഇത്രയും ദൂരം സാഹസികമായി യാത്ര ചെയ്ത യുവിവിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരുന്നത്. എന്നാല്‍, ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അവിശ്വാസ്യതയും നാടകീയതും ഉണ്ടെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയൊരാള്‍ക്ക് സാധ്യമല്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. 

 

അതേസമയം, സംഭവം വിവാദമായതോടെ 'യുവാവിന്റെ സാഹസിക യാത്ര' വ്യാജമാണെന്ന് അറിയിച്ച് റെയില്‍വേ വാര്‍ത്താകുറിപ്പ് ഇറക്കി. യുവാവ് ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ മാത്രമാണ് ടയറിനിടയിലേക്ക് കയറിയതെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പുറത്തുവരാന്‍ കൂട്ടാക്കിയില്ലെന്നും റെയില്‍വേ അറിയിച്ചു. ചക്രങ്ങളുടെ ആക്‌സിലിന് മുകളില്‍ കിടന്ന് യാത്ര സാധ്യമല്ലെന്നും റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ അറിയിച്ചു.

നിര്‍ത്തിയിട്ട ട്രെയിനിന്റെ വീല്‍ ആക്‌സിലില്‍ നിന്ന് പുറത്തേക്കുവരുന്ന ആളിന്റെ വീഡിയോ ആരോ ഷൂട്ട് ചെയ്യുകയും ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ വീല്‍സെറ്റിന് സമീപം സ്വയം ഒളിക്കേണ്ടിവന്നുവെന്ന തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെ അത് പ്രചരിപ്പിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണ്- അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

'Traveled 250 km hiding in the train's wheelhouse because he had no money'; This is the truth



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  6 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  6 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  6 days ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  6 days ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  6 days ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  6 days ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  6 days ago