പഴനി എക്സ്പ്രസിനെ പാലക്കാട് - പൊള്ളാച്ചി പാസഞ്ചറാക്കണമെന്ന്
മീനാക്ഷിപുരം: പൊള്ളാച്ചി ജങ്ഷനില്‍ നാലു മണിക്കൂര്‍ നിര്‍ത്തിയിടുന്ന പഴനി എക്സ്പ്രസിനെ പാലക്കാട് - പൊള്ളാച്ചി പാസഞ്ചറായി ഓടിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെ പതിനൊന്നരയോടെ പൊള്ളാച്ചിയിലെത്തുന്ന ചൊന്നൈ - പൊള്ളാച്ചി പഴനി എക്സ്പ്രസ് ട്രയിന്‍ വൈകുന്നേരം നാലിനാണ് തിരിച്ച് ചെന്നൈയിലേക്ക് പുറപെടുന്നത്. ഇത്രയും സമയത്തേക്ക് പൊള്ളാച്ചിയില്‍ നിര്‍ത്തിയിടുന്ന ട്രയിനിനെ പാലക്കാട് ജങ്ഷന് വരെയുള്ള പാസഞ്ചറായി ഓടിക്കണമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ നാട്ടുകാര്‍ റെയില്‍വേക്ക് പരാതി നല്കാറുണ്ടെങകിലും പരിഗണിച്ചിട്ടില്ല.
സേലം, മധുര ഡിവിഷനുകളിലെ ആറ് ട്രയിന്‍ സര്‍വീസുകളെ പാലക്കാട് പഴനി വരെ ദിര്ഘിപ്പിക്കണെന്ന് ആവശ്യം ജനപ്രതിനിധികള്‍ ഉള്പെടെയുള്ളവര് ആവശ്യപെട്ടിട്ടും നടപ്പിലാക്കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നത്.
പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍ പാലക്കാട് ഡിവിഷനിലേക്കുള്ള പരിഗണന ഇല്ലാതായുമാണ് ട്രയിന്‍ സര്‍വീസുകള്‍ കൂടുതലായി ഇല്ലാതാകുവാന്കാരണമെന്നും കൂടുതന്‍ തീര്‍ഥാടക കേന്ദ്രങ്ങളില്‍ ബന്ധിപ്പിക്കുന്ന ഉടുപ്പി - രാമേശ്വരം പോലുള്ള പ്രദേശങ്ങളിലേക്ക് ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കാത്തതനെതിരേ സമരത്തിനിറങ്ങുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."