സ്‌കൂള്‍ സമയങ്ങളിലും ചീറി പാഞ്ഞ് ടിപ്പര്‍ ലോറികള്‍
ആനക്കര: ടിപ്പര്‍ ലോറികള്‍ സ്‌കൂള്‍ സമയങ്ങളില്‍ ചീറി പായുന്നു. പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയിലുളള റോഡുകളിലൂടെയാണ് ഇവയുടെ മരണംപാച്ചില്‍. ഇന്നലെ രാവിലെ ഒന്‍പതോടെ ചേക്കോട് പറക്കുളം റോഡിലൂടെ വഴിയാത്രക്കാരുടെ മേല്‍ ചളി തെറിപ്പിച്ച് പോയ ടിപ്പര്‍ ലോറികളില്‍ ഒന്നിനെ നാട്ടുകാര്‍ ചേക്കോട് പള്ളിക്ക് സമീപം ബൈക്കില്‍ പിന്തുടര്‍ന്ന് പിടികൂടി. താക്കീത് ചെയ്തുവിട്ടു.
ഒരു ടിപ്പര്‍ അമിത വേഗതയില്‍ ഓടിച്ച് പോയി. ഈ മേഖലയിലെ അനധികൃത കല്ലുവെട്ട് മടകളില്‍ നിന്ന് കല്ലെടുക്കാനും എംസാന്റ് കൊണ്ടുവരുവനുമായി പോകുന്ന ലോറികളാണ് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ഓടുന്നതിന് നിരോധമുണ്ടന്നിരിക്കെയാണ്.
ആനക്കര ഹൈസ്‌കൂള്‍ റോഡ്, നീലിയാട് റോഡ്,വട്ടംകുളം റോഡ്, പടിഞ്ഞാറങ്ങാടി റോഡ്, പടിഞ്ഞാറങ്ങാടി എടപ്പാള്‍ റോഡ് എന്നിവയിലൂടെ അമിത വേഗതയില്‍ ടിപ്പര്‍ ലോറികള്‍ പോകുന്നത്.
പലപ്പോഴും ഇത്തരത്തില്‍ പോകുന്ന ലോറികള്‍ അപകടത്തിന് കാരണമാകുന്നുണ്ട്. അപകടമുണ്ടായാല്‍ ഒരാഴ്ച്ച സ്‌കൂള്‍ സമയങ്ങളിലുള്ള ഓട്ടം നിര്‍ത്തുമെങ്കിലും പിന്നീട് തുടരുകയാണ് പതിവ്.
പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്ക് കല്ലും മണ്ണും മറ്റുമായി പോകുന്ന ടിപ്പര്‍ ലോറികളാണ് നാട്ടൂകാരുടെ ജീവന് ഭീഷണിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."