HOME
DETAILS

സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  
Web Desk
December 29, 2024 | 10:38 AM

case-against-madhu-mullassery

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മംഗലപുരം പൊലിസ് കേസെടുത്തു. സിപിഎം മംഗലപുരം നേതൃത്വത്തിന്റെ പരാതിയിലാണ് നടപടി. 

ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് തട്ടിപ്പ്,  വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയാ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന മധുവിനെതിരെ സി.പി.എം പൊലിസില്‍ പരാതി നല്‍കിയിരുന്നു. 

ഏരിയാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് 3.25 ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.  ഈ പണമൊന്നും സമ്മേളനത്തിന്റെ നടത്തിപ്പിനായി ചെലവഴിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം പരാതി നല്‍കിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം, മുസ്‌ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും' കൊലിവിളി പ്രസംഗവുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം 

Kerala
  •  a day ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് താരങ്ങൾ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

മെസ്സി ഇന്ന് ഡല്‍ഹിയില്‍; മോദിയേയും ചീഫ് ജസ്റ്റിസിനേയും സൈനിക മേധാവിയേയും കാണും 

National
  •  a day ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും;  അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ് 

International
  •  a day ago
No Image

എഴുത്തുകാരൻ എം രാഘവൻ അന്തരിച്ചു

Kerala
  •  a day ago
No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  a day ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  a day ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  a day ago