HOME
DETAILS

കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍

  
Shaheer
July 01 2025 | 06:07 AM

Dubai Police Launch Summer Program for Children Across 16 Centers

ദുബൈ: 'നമ്മുടെ വേനല്‍ക്കാലം: സുരക്ഷ, സന്തോഷം, നവീകരണം, നേതൃത്വം' എന്ന പ്രമേയത്തില്‍ ദുബൈ പൊലിസിന്റെ 2025ലെ വേനല്‍ക്കാല പരിപാടിക്ക് തുടക്കമായി. 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള 35 രാജ്യങ്ങളില്‍ നിന്നുള്ള 1,332 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുക്കുന്നു.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റിനാര്‍ക്കോട്ടിക്‌സിന്റെ ഇന്റര്‍നാഷണല്‍ ഹേമയ സെന്റര്‍, വിദ്യാഭ്യാസ മന്ത്രാലയം, ദുബൈയിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA), വിവിധ സ്ഥാപനങ്ങള്‍, പൊലിസ് സ്റ്റേഷനുകള്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മയക്കുമരുന്ന് വിരുദ്ധ ജനറല്‍ വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് മുഹമ്മദ് ബിന്‍ താനി ഹാരിബ്, വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ദുബൈ പൊലിസിന്റെ പ്രതിബദ്ധത അടിവരയിട്ടു.   

'വിദ്യാര്‍ത്ഥികളുടെ സമയം പരമാവധി പ്രയോജനപ്പെടുത്തുക, ദേശീയ സ്വത്വബോധം വളര്‍ത്തുക, നിയമങ്ങളോടും ചട്ടങ്ങളോടും ഉള്ള ബഹുമാനം പ്രോത്സാഹിപ്പിക്കുക, വിശ്വസ്തതയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക, പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അവബോധമുള്ള ഒരു തലമുറയെ വളര്‍ത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങള്‍,' അദ്ദേഹം വ്യക്തമാക്കി. 

'ഈ തയ്യാറെടുപ്പുകള്‍ വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തത്തോടെയും പ്രൊഫഷണലായും വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കുകയും നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ സ്വഭാവവികാസത്തിന് എല്ലാ സ്ഥാപനങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് മേജര്‍ ജനറല്‍ ഹാരിബ് ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ്, സ്വകാര്യ മേഖലകള്‍ക്കായി ശാസ്ത്രീയ തത്വങ്ങളില്‍ അധിഷ്ഠിതമായി ഒരു പുതിയ തലമുറ നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു. 40 തന്ത്രപരമായ പങ്കാളികള്‍, ഗവണ്‍മെന്റ്, അര്‍ദ്ധഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, ദുബൈ പൊലിസിന്റെ വിവിധ ജനറല്‍ വകുപ്പുകള്‍, പൊലിസ് സ്റ്റേഷനുകള്‍ എന്നിരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. 

'വര്‍ഷങ്ങളായി പരിപാടിയുടെ സുസ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കുന്നതില്‍ ഈ പങ്കാളിത്തം നിര്‍ണായകമാണ്,' അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ വര്‍ഷത്തെ വേനല്‍ക്കാല കോഴ്‌സുകള്‍ 16 പരിശീലന കേന്ദ്രങ്ങളിലായി നടക്കുമെന്ന് ഇന്റര്‍നാഷണല്‍ ഹേമയ സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്‍ റഹ്മാന്‍ ഷര്‍ഫ് അല്‍ മാമാരി അറിയിച്ചു. 'നിന്റെ അവബോധമാണ് സംരക്ഷണം' എന്ന പ്രമേയത്തില്‍ അഞ്ച് വിഭാഗങ്ങളിലായി പരിശീലന പരിപാടികള്‍, പ്രത്യേക കോഴ്‌സുകള്‍, പ്രഭാഷണങ്ങള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

പരിശീലന പരിപാടികളില്‍ ഫീല്‍ഡ് ട്രെയിനിംഗ്, സൈനിക പരിശീലനം, കായിക പരിശീലനം, ഫ്യൂച്ചര്‍ ഓഫീസര്‍ പ്രോഗ്രാം, കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രത്യേക കോഴ്‌സുകളില്‍ ലിറ്റില്‍ റെസ്‌ക്യൂ കോഴ്‌സ് (നീന്തല്‍), ഡൈവിംഗ് കോഴ്‌സ്, പ്രോമിസിംഗ് ഇന്‍വെസ്റ്റിഗേറ്റര്‍ കോഴ്‌സ്, മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്, ലിറ്റില്‍ അസിസ്റ്റന്റ് 901 കോഴ്‌സ്, സൈക്കിള്‍ പട്രോള്‍ കോഴ്‌സ്, സ്വാറ്റ് കോഴ്‌സ് എന്നിവ ഉള്‍പ്പെടുന്നു.

Dubai Police kick off their annual summer program for children, offering training and educational activities at 16 centers across the emirate to promote discipline, leadership, and safety awareness.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്

National
  •  6 hours ago
No Image

വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു

Kerala
  •  7 hours ago
No Image

മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video

National
  •  7 hours ago
No Image

ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

uae
  •  7 hours ago
No Image

കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്

Kerala
  •  7 hours ago
No Image

15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്

National
  •  7 hours ago
No Image

യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന

International
  •  7 hours ago
No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  7 hours ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  8 hours ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  8 hours ago


No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  8 hours ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  9 hours ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  9 hours ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  9 hours ago