മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
മുംബൈ: സ്‌റ്റേഷനില്‍ നിര്‍ത്തിയ മെട്രോ ട്രെയിനില്‍ നിന്ന് തനിയെ പുറത്തേക്കിറങ്ങുന്ന രണ്ട് വയസ്സുകാരന്‍. കൂടെ ആരുമില്ലെന്ന് കണ്ട് തിരിച്ചു കയറാന്‍ നോക്കുമ്പോഴേക്കും വാതിലുകള്‍ അടയുന്നു. പിന്നെ ആ കുഞ്ഞിന് എന്തായിരിക്കും സംഭവിക്കുക. ഇവിടെയാണ് സമയോചിതവും വിവേകപൂര്‍ണവുമായ മെട്രോ ജീവനക്കാരന്റെ ഇടപെടല്‍. അയാളുടെ ഇടപെടലില്‍ കുഞ്ഞിന് ജീവനും മാതാപിതാക്കള്‍ക്ക് അവരുടെ ജീവന്റെ ജീവനും തിരിച്ചു കിട്ടുന്നു. മുംബൈ മെട്രോയിലാണ് സംഭവം.
മെട്രോ ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ രണ്ടുവയസുകാരന്‍ രക്ഷപ്പെട്ടത് ജീവനക്കാരന്റെ വിവേക പൂര്‍ണമായ ഇടപെടല്‍ കൊണ്ട്. സങ്കേത് ചോദന്‍കര്‍ എന്ന ജീവനക്കാരന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അത്യാഹിതം ഒഴിവായത്. ഇതിന്റെ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.
ഞായറാഴ്ച ബാങ്കുര്‍ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ട്രെയിന്‍ നിര്‍ത്തിയ ഉടനെ കുട്ടി പുറത്തേക്കിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടി പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം വാതിലുകളടയുന്നു. ആകെ അങ്കലാപ്പിലായ കുഞ്ഞ് വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആ നിമിഷം തന്നെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നസ്റ്റേഷന്‍ അറ്റന്‍ഡന്റ് സങ്കേതിന്റെ ശ്രദ്ധയില്‍ കുട്ടി പെടുന്നു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്താനും വാതിലുകള്‍ തുറക്കാനും ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷം കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്നു സങ്കേത്. വാതിലുകള്‍ തുറന്നയുടനെ കുട്ടിയെ വാരിയെടുത്തുകൊണ്ട് പിതാവ് അകത്തേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്.
🚨Alertness and quick response save the day!🚨
— Maha Mumbai Metro Operation Corporation Ltd (@MMMOCL_Official) June 30, 2025
At Bangur Nagar Metro Station, little did anyone expect a 2-year-old to step out of the train alone just as the doors were closing. But thanks to the sharp eyes of our Station Attendant Sanket Chodankar, a potential mishap was… pic.twitter.com/CJYzsD5pVK
മഹാ മുംബൈ മെട്രോ ഓപറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഒഫിഷ്യല്‍ ഹാന്‍ഡിലില്‍ തങ്ങളുടെ ജീവനക്കാരെ വാനോളം പ്രശംസിച്ചുകൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്.
'നമ്മുടെ സ്റ്റേഷന്‍ അറ്റന്‍ഡന്റ് സാങ്കേത് ചോദ്ക്കറിന്റെ കണിശമായ ദൃഷ്ടികള്‍ക്കും ഉത്തരവാദിത്ത ബോധത്തിനും നന്ദി. രണ്ടുവയസുകാരന്‍ തനിയെ സ്റ്റേഷനില്‍ പെട്ടുപോകുകയും വാതിലുകള്‍ അടയുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടാകുമായിരുന്ന വലിയ അപകടമാണ് അദ്ദേഹം ഒഴിവാക്കിയത്.'
യാത്രക്കാരോടുള്ളസമര്‍പ്പണ മനോഭാവവും ഇത്തരം മനസാന്നിധ്യവുമാണ് മുംബൈ മെട്രോ യാത്ര സുരക്ഷിതമാക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."