വിഴിഞ്ഞത്തിന് ഉപാധികളോടെ പാരിസ്ഥിതികാനുമതി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരേ നല്കിയ ഹരജി തള്ളി കൊണ്ട് പാരിസ്ഥികാനുമതിക്ക് നല്കിയ അനുമതി ശരി വച്ചു. വിഴിഞ്ഞം പദ്ധതിക്ക് നല്കിയ അനുമതിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ശരിവച്ചത്.
വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതിക്ക് ആധാരമായിട്ടുള്ള പാരിസ്ഥികാഘാത പഠന റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൂര്‍ത്തിയാക്കിയതെന്നായിരുന്നു ഹരജികളിലെ വാദം. എന്നാല്‍, പദ്ധതിക്ക് അനുമതികളോടെയാണ് പാരിസ്ഥിതികാനുമതി നല്‍കിയത്.
പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനായി പരിസ്ഥിതി സംരക്ഷണത്തിന് ഏഴംഗ വിദഗ്ധസമിതി രൂപീകരിച്ചു. ആറു മാസത്തിലൊരിക്കല്‍ വിദഗ്ധസമിതി ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പരിസ്ഥിതിയെ പദ്ധതി നശിപ്പിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല. അതു പോലെ പദ്ധതി വരുന്നതോടെ പ്രദേശത്തുള്ള മല്‍സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന പ്രശ്നത്തിലും കോടതി പരിഹാരമാര്‍ഗം നിര്‍ദേശിച്ചു. പ്രതിസന്ധിയിലാവുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."