HOME
DETAILS

കൂടുതല്‍ എച്ച്1ബി വിസ തൊഴിലാളികളെ ആവശ്യമില്ലെന്ന് 60% യുഎസ് വോട്ടര്‍മാരും; ട്രംപിനകൂലമായി പുതിയ സര്‍വേ

  
Shaheer
December 31 2024 | 16:12 PM

60 of US voters say they dont need H1B visa workers New survey favors Trump

വാഷിങ്ടണ്‍ ഡിസി: എച്ച്1ബി വിസ വിവാദങ്ങള്‍ക്കിടയില്‍, വൈറ്റ് കോളര്‍ ജോലികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ യുഎസില്‍ തന്നെ ഉണ്ടെന്നും കൂടുതല്‍ വിദേശികളെ ആവശ്യമില്ലെന്നും അമേരിക്കന്‍ വോട്ടര്‍മാരില്‍ അറുപത് ശതമാനം പേരും വിശ്വസിക്കുന്നതായി പുതിയ സര്‍വേ.

എലോണ്‍ മസ്‌ക്, വിവേക് രാമസ്വാമി തുടങ്ങിയ പ്രമുഖര്‍ എച്ച്1ബി വിസ വിപുലീകരണത്തിനുവേണ്ടി വാദിക്കുമ്പോള്‍ സ്റ്റീവ് ബാനണ്‍, നിക്കി ഹേലി, ലോറ ലൂമര്‍ തുടങ്ങിയവര്‍ എച്ച്1ബി വിസയെ എതിര്‍ക്കുന്നുണ്ട്.

നവംബറില്‍ നടത്തിയ റാസ്മുസെന്‍ സര്‍വ്വേ പ്രകാരം ഭൂരിഭാഗം അമേരിക്കക്കാരും ഇത്തരം നയങ്ങളെ എതിര്‍ക്കുകയും തൊഴില്‍ ക്ഷാമത്തിന് ആഭ്യന്തര പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഇവരുടെ വീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ എച്ച്1ബി വിസ പ്രോഗ്രാം വിപുലീകരിക്കാന്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

26 ശതമാനം അമേരിക്കക്കാരും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി കൂടുതല്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം 60 ശതമാനം അമേരിക്കക്കാരും കരുതുന്നത് രാജ്യത്തിനകത്തു തന്നെ മതിയായ വൈദഗ്ധ്യമുള്ള വ്യക്തികള്‍ ഉണ്ടെന്നാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  5 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  5 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  5 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  5 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  6 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  6 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  6 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  6 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  6 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  6 days ago