ഫാല്‍ക്കണ്‍ 9 റോക്കറ്റ് പൊട്ടിത്തെറിച്ചു; ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പദ്ധതിക്കു തിരിച്ചടി
ഫ്ളോറിഡ: സ്പേസ് എക്സ്പ്ലോറിന്റെ റോക്കറ്റ് ലൊഞ്ച് സൈറ്റില്‍നിന്ന് പറന്നുയര്‍ന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണ പരീക്ഷണവേളയില്‍ പൊട്ടിത്തെറിച്ചു.
കേപ് കെനാവറിലെ ലോഞ്ച് പാഡില്വച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ ആളപായമുണ്ടായിട്ടില്ല.
റോക്കറ്റ് തകര്‍ന്നതോടെ പൊലിഞ്ഞത് വികസിത രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയാണ്.
ഫേസ്ബുക്കിന്റെയും ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള അമോസ് 6 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുള്ളതായിരുന്നു റോക്കറ്റ്.
ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതിക്കുവേണ്ടിയുള്ള അമോസ്6 ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ശനിയാഴ്ച വിക്ഷേപിക്കാനിരുന്നതായിരുന്നു. ഇതിനു വേണ്ടിയുള്ള പരീക്ഷണത്തിനിടെയായിരുന്നു സ്ഫോടനം.
കഴിഞ്ഞ വര്‍ഷമാണ് അമോസ്6 സാറ്റ്ലൈറ്റ് ഉപയോഗിക്കാന്‍ കഴിയുന്നതില്‍ തനിക്ക് വളരെ അധികം ആകാംഷയുണ്ടെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞത്. ഈ സാറ്റ്ലൈറ്റ് ഉപയോഗിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദൂര സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനായിരുന്നു സുക്കര്‍ബര്‍ഗ് തീരുമാനം. ഈ ഭാഗങ്ങളില്‍ ഫേസ്ബുക്കിന് 84 മില്യണ്‍ ഉപഭോക്താക്കളുണ്ട്.
ഇത്തരം വിരൂരസ്ഥലങ്ങളില് ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്റര്‍നെറ്റ് എത്തിക്കാനാവില്ല. അതിനാല്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടിയിരിക്കുന്നു- അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
ഈ സ്വപ്നമാണ് ഇന്നലെ കത്തിച്ചാമ്പലായത്.
ലോഞ്ച് പാഡിനുണ്ടായ തകരാണ് റോക്കറ്റ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. ഇത് കമ്പനിയുടെ മറ്റു വിക്ഷേപണങ്ങളേയും ബാധിച്ചേക്കാം. എന്നാല്‍ പൊട്ടിത്തെറിയുടെ യഥാര്‍ഥകാരണം കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."