
കമ്മ്യൂണിസ്റ്റുകാരന്റെ പ്രത്യയശാസ്ത്ര ധീരത, പണിമുടക്കിനെ അനുകൂലിച്ച മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോടിയേരി
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരായ ദേശീയ പണിമുടക്കിനെ പിന്തുണച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പിന്തുണച്ചത് മഹാപാതകം എന്ന നിലയിലാണ് ആളുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, അദ്ദേഹം ചെയ്തത് ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുടെ പ്രത്യശാസ്ത്ര ധീരതയാണെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
ദേശീയ പണിമുടക്ക് ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുമ്പോള്‍ പലര്‍ക്കും വല്ലാതെ വിമ്മിഷ്ടം വരുന്നുണ്ട്. ചില കേന്ദ്ര മന്ത്രിമാര്‍ വരെ അത് പ്രകടിപ്പിക്കുന്നത് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരായ ദേശീയ പണിമുടക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പിന്തുണച്ചത് മഹാപാതകം എന്ന നിലയിലാണ് ഒരുപറ്റം ആളുകള്‍ ചിത്രീകരിച്ചത്. എന്നാല്‍, അദ്ദേഹം ചെയ്തത് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ പ്രത്യയശാസ്ത്ര ധീരതയാണ്. മുമ്പ് കമ്പിത്തപാല്‍ ജീവനക്കാരുടെ പണിമുടക്ക് അടിച്ചമര്‍ത്താനുള്ള കേന്ദ്രസേനയെ തമ്പുകളില്‍നിന്ന് പുറത്തിറക്കില്ലെന്ന് 1967-69ലെ സര്‍ക്കാരിനെ നയിച്ച ഇ എം എസ് പ്രഖ്യാപിച്ചിരുന്നു. ആ പാരമ്പര്യമാണ് പിണറായി ഉയര്‍ത്തിപ്പിടിച്ചത്. ഇതിന് പുരോഗമന ചിന്താഗതിക്കാരില്‍മാത്രമല്ല അധ്വാനിക്കുന്നവരിലും കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങളിലും വലിയ മതിപ്പാണ് സൃഷ്ടിച്ചത്. നൂറുദിനം പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനഹൃദയങ്ങളുടെ സ്പന്ദനം ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിലവകാശ സംരക്ഷണം, മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥ എന്നിവ അടക്കമുള്ള വിഷയങ്ങളാണ് ദേശീയ പണിമുടക്കിന് ആധാരം. അതില്‍ ഉള്‍ക്കൊള്ളുന്ന വിലക്കയറ്റം കേരളത്തിലും അനുഭവപ്പെടുന്നതിനാല്‍ പണിമുടക്കിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതില്‍ പൊരുത്തക്കേടില്ലേ എന്ന വിമര്‍ശം രാഷ്ടീയ ഉദ്ദേശ്യത്തോടെ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ പരിമിത അധികാരമുള്ള ഒരു സംസ്ഥാന സര്‍ക്കാരിനു മാത്രമായി, പൂര്‍ണമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതല്ല വിലക്കയറ്റം. നിത്യോപയോഗ സാധനവിലക്കയറ്റത്തിന് പ്രധാന കാരണം കേന്ദ്രസര്‍ക്കാര്‍നയമാണ്. കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് കീഴടങ്ങി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയമാണ് വിലക്കയറ്റത്തിന് അടിസ്ഥാനം. അന്താരാഷ്ട്രകമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയിടിഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാത്തത് അടക്കം മോഡി സര്‍ക്കാര്‍നയം ജനദ്രോഹമാണെന്നും അത് തിരുത്തണമെന്നുമാണ് തൊഴിലാളികള്‍ രാഷ്ട്രീയഭേദമെന്യേ വിളിച്ചറിയിക്കുന്നത്. തൊഴിലാളിവിരുദ്ധനിയമം പാടില്ലെന്നും ആവശ്യപ്പെടുന്നു. പൂഴ്ത്തിവയ്പുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും ജനങ്ങളെ കൊള്ളയടിക്കാനുള്ള ഓപ്പണ്‍മാര്‍ക്കറ്റ് സംവിധാനമാണ് കേന്ദ്രം നല്‍കുന്നത്്. വിലക്കയറ്റത്തിന്റെ തീരാദുരിതത്തില്‍ പൂഴ്ത്തിവയ്പിന് സൌകര്യംനല്‍കുന്ന കേന്ദ്രം ആര്‍ക്കുവേണ്ടി ഭരിക്കുന്നുവെന്ന് സ്പഷ്ടം. എന്നാല്‍, രാജ്യമാകെ ആഞ്ഞടിക്കുന്ന വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ഫലപ്രദ ഇടപെടല്‍നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില കുറഞ്ഞു.
നിയമപരമായ ബാധ്യതയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരുന്ന ധാന്യങ്ങള്‍ പൊതുവിതരണസംവിധാനത്തിലൂടെ ചോര്‍ച്ചയില്ലാതെ ഏറ്റവും നന്നായി വിതരണംചെയ്യുന്നു. കരുത്തുറ്റ പൊതുവിതരണ സംവിധാനത്തിലൂടെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത റേഷന്‍സമ്പ്രദായത്തെ പുതുക്കിപ്പണിയാനുള്ള ഉത്തരവാദിത്തവും നിറവേറ്റുകയാണ്. അരിക്കു പുറമെ മറ്റ് അവശ്യസാധനങ്ങളും ന്യായവിലയ്ക്ക് ലഭിക്കാന്‍ ഏറ്റവും ഫലപ്രദമായി കമ്പോളത്തില്‍ ഇടപെടുന്നതും എല്‍ഡിഎഫ് സര്‍ക്കാരാണ്. പയര്‍, പഞ്ചസാര, പലവ്യഞ്ജനം തുടങ്ങി 14 ഇനം സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 40 മുതല്‍ 70 ശതമാനംവരെ വിലകുറച്ചു വില്‍ക്കുന്നു. ഇത് ജനങ്ങള്‍ക്ക് ആശ്വാസംപകരുന്നതാണ്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിത്തന്നെ ബിജെപി-കോണ്‍ഗ്രസാദി ബൂര്‍ഷ്വാ പാര്‍ടികളുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടിക്കൊടുക്കുന്നു. അതുകൊണ്ടുതന്നെ വിലക്കയറ്റം, തൊഴിലില്ലായ്മ, കൂലി-ജോലി സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചുനടത്തുന്ന ദേശീയ തൊഴിലാളി പണിമുടക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചതില്‍ ഒരു പൊരുത്തക്കേടും ഇരട്ടത്താപ്പും ഇല്ല.
ഇന്നത്തെ ദേശീയ പണിമുടക്ക് മാര്‍ക്‌സിസം-ലെനിനിസത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ ആഹഌദിപ്പിക്കുന്നതാണ്. പുതിയ നൂറ്റാണ്ടില്‍ മുതലാളിത്തത്തിനുകീഴില്‍ പണിമുടക്ക് അപ്രസക്തവും അപ്രായോഗികവുമാണെന്ന വാദമാണ് ഇവിടെ തകര്‍ന്നടിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുപ്പതി ഗോവിന്ദരാജു സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 7 minutes ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 7 minutes ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 11 minutes ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 40 minutes ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• an hour ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• an hour ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• an hour ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• an hour ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു
Kerala
• 2 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 2 hours ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 2 hours ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 2 hours ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര്‍ പുറത്തുവിട്ട് യുഎന്‍
Business
• 3 hours ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 3 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 4 hours ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 12 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 12 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 12 hours ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 3 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 3 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 4 hours ago