HOME
DETAILS

2024ലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  
December 31, 2024 | 5:05 PM

Major News of 2024 at a Glance

ലോകത്തിന്റെ കണ്ണീര്‍ ഗസ്സ

മനുഷ്യകുലം ഇന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൊടും ക്രൂരതകളുടെ വിളയാട്ടമാണ് സയണിസ്റ്റ് ഭീകരത ഗസ്സയ്ക്ക് മേല്‍ ആഞ്ഞുപതിപ്പിക്കുന്നത്. പിറന്നുവീണ പിഞ്ചുപൈതല്‍ മുതല്‍ വയോജനങ്ങള്‍ വരെ ഇസ്‌റാഈല്‍ അധിനിവേശം വിധിച്ച മുറിവില്‍ നീറുകയാണ്. അരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ദശലക്ഷത്തിലേറെ ജനങ്ങള്‍ പലായനം ചെയ്യപ്പെട്ട, ഉറ്റവരും ഉടയവരും നഷ്ടമായി അഭയമില്ലാത്തവരായി മാറിയ അനേകലക്ഷം പേരുടെ നാടായി ഗസ്സ മാറി. ലോകം ഒന്നാകെ ആവശ്യപ്പെട്ടിട്ടും അന്താരാഷ്ട്ര കോടതികള്‍ വരെ വിലക്കിയിട്ടും ഫലസ്തീനെ ഭുപടമില്ലാത്ത രാജ്യമാക്കാനുള്ള തങ്ങളുടെ പ്രത്യയശാസ്ത്രം ഇസ്‌റാഈല്‍ പ്രയോഗിക്കുകയാണ്.

അവസാനമില്ലാത്ത റഷ്യ  യുക്രൈന്‍ യുദ്ധം

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാനവരാശിക്ക് കൊടിയ നാശം വിതച്ച റഷ്യന്‍  യുക്രൈന്‍ യുദ്ധം അവസാനമില്ലാതെ നീളുന്നു. 2022 ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം തുടക്കമിട്ട അധിനിവേശം 1,000 ദിവസങ്ങള്‍ പിന്നിട്ടതോടെ യുക്രൈന്‍ സാമ്പത്തികമായും സാമൂഹ്യമായും അടിമുടി തകര്‍ന്നു. 80,000ല്‍ അധികം യുക്രൈന്‍ സൈനികരും രണ്ടു ലക്ഷത്തോളം റഷ്യന്‍ സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. 10 ലക്ഷത്തോളം മനുഷ്യരെ യുദ്ധം നേരിട്ട് ബാധിച്ചു.

എട്ടില്‍ അഞ്ചും ജയിച്ച് എന്‍.ഡി.എ

2024ല്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയ്ക്ക് നേട്ടമുണ്ടാക്കാനായി. തുടക്കത്തില്‍ അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി ഭരണം നേടിയപ്പോള്‍ സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച വിജയം ആവര്‍ത്തിച്ചു. ഒഡിഷ, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭരണത്തിലേറി. അതേസമയം, ജാര്‍ഖണ്ഡിലും ജമ്മു കശ്മിരിലും ഇന്‍ഡ്യ സഖ്യം മിന്നും വിജയം നേടി.

ജനാധിപത്യം തലകുനിച്ച ദിവസം

ജനുവരി 30 ജനാധിപത്യത്തെ പരസ്യമായി വലിച്ചുകീറിയ ദിവസം. ജയിക്കാനുള്ള ഭൂരിപക്ഷമില്ലെന്നിരിക്കെ, എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അസാധുവാക്കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ വരണാധികാരി തന്നെ ഒരുമ്പെട്ടിറങ്ങിയ ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ്. ലോകം കണ്ടുനിന്ന ആ അധമപ്രവൃത്തി, രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഇടപെട്ടതോടെ ബി.ജെ.പിക്ക് തിരുത്തേണ്ടി വന്നു.

ഇലക്ട്രറല്‍ ബോണ്ടെന്ന ബോംബ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളുടെ വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന സുപ്രധാന നിരീക്ഷണത്തോടെ ഫെബ്രുവരി 15ന് സുപ്രിംകോടതി ഇലക്ട്രറല്‍ ബോണ്ട് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ബോണ്ട് വിവരം പരസ്യപ്പെടുത്തേണ്ടി വന്നു.

ബുള്‍ഡോസര്‍ രാജ് അനീതിയെന്ന് സുപ്രിംകോടതി

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഇടിച്ചുനിരത്താനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടം നടപ്പിലാക്കിയ ബുള്‍ഡോസര്‍ രാജിന് സുപ്രിം കോടതി വിലങ്ങിട്ടു. കുറ്റാരോപിതനായതിന്റെ പേരില്‍ നിയമവിരുദ്ധമായി പൗരന്റെ സ്വത്തുക്കളില്‍ കൈയേറ്റം നടത്തുന്നതും ഇടിച്ചുപൊളിക്കുന്നതും നീതി നിഷേധമാണെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നും സുപ്രിംകോടതി വ്യക്തമാക്കിയതോടെ ഉത്തര്‍പ്രദേശിലുള്‍പ്പെടെ മുസ് ലിം വിഭാഗത്തിനെതിരായ കടന്നുകയറ്റത്തിന് താല്‍ക്കാലികമെങ്കിലും പരിഹാരമായി.

സംവരണത്തില്‍ തിരുത്ത്

പട്ടിക ജാതി വിഭാഗങ്ങളിലെ അതിപിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം നല്‍കാമെന്ന് സുപ്രിംകോടതി.

ബല്‍ക്കീസ് ബാനുവിന് ഒടുവില്‍ നീതി

കൊടും കുറ്റവാളികളെ സംരക്ഷിക്കാന്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗിച്ച ഭരണകൂടങ്ങളെ കുടഞ്ഞ്, ബല്‍ക്കീസ് ബാനുവിന് സുപ്രിംകോടതി നീതി പകര്‍ന്നു. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതോടെ പ്രതികള്‍ വീണ്ടും ജയിലഴിക്കുള്ളിലായി.

വിദ്യാര്‍ഥി പ്രക്ഷോഭം വീഴ്ത്തിയ ഹസീന

മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഓഗസ്റ്റ് 5ന് രാജ്യം വിടേണ്ടി വന്നു. പട്ടാളം അധികാരമേറ്റെടുത്തതിന് പിന്നാലെ നോബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകനായി ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  14 minutes ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  25 minutes ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  39 minutes ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  44 minutes ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  44 minutes ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  an hour ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  2 hours ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  2 hours ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  2 hours ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  2 hours ago