HOME
DETAILS

പുതുവർഷത്തിലെ ആദ്യ സെഞ്ച്വറിയും പിറന്നു; ലങ്കൻ കൊടുങ്കാറ്റിൽ ന്യൂസിലാൻഡ് വീണു

  
January 02, 2025 | 4:49 AM

Kushal Mendis Score First International Century in 2025

സാക്സ്റ്റൺ ഓവൽ: ന്യൂസിലാൻഡിനെതിരായ ട്വന്റി ട്വന്റി മത്സരത്തിൽ ശ്രീലങ്കക്ക് ഏഴ് റൺസിന്റെ വിജയം. സാക്സ്റ്റൺ ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസിൽ അവസാനിക്കുകയായിരുന്നു. 

ശ്രീലങ്കൻ ബാറ്റിങ്ങിൽ കുശാൽ പെരേര സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. പുതുവത്സരത്തിലെ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. 46 പന്തിൽ 101 റൺസാണ് കുശാൽ പെരേര നേടിയത്. 13 ഫോറുകളും നാല് സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ ചരിത് അസലങ്കയും മികച്ച പ്രകടനമാണ് നടത്തിയത്. 24 പന്തിൽ 46 റൺസാണ് ചരിത് നേടിയത്. ഒരു ഫോറം അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

ബൗളിങ്ങിലും ചരിത് അസലങ്ക മിന്നും പ്രകടനമാണ് നടത്തിയത്. മൂന്ന് വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്. വനിന്ദു ഹസരംഗ രണ്ട് വിക്കറ്റും നുവാൻ തുഷാര, ബിനുറ ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റും നേടി. കിവീസ് ബാറ്റിങ്ങിൽ രചിൻ രവീന്ദ്ര അർദ്ധ സെഞ്ച്വറി നേടി. 39 പന്തിൽ 69 റൺസാണ് രചിൻ നേടിയത്. അഞ്ചു ഫോറുകളും നാല് സിക്സുകളുമാണ് താരം അടിച്ചെടുത്തത്.

ടിം റോബിൻസൺ 21 പന്തിൽ 37 റൺസും ഡാറിൽ മിച്ചൽ 17 പന്തിൽ 35 റൺസും നേടി മികച്ച മികച്ച പ്രകടനം നടത്തിയെങ്കിലും ഏഴ് റൺസ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  a day ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  a day ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  a day ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  a day ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  a day ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  a day ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  a day ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  a day ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  a day ago