എന്‍ഫീല്‍ഡിന് വിലകൂട്ടി
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വിലകൂട്ടി. പല മോഡലുകള്‍ക്കും 1100 രൂപ മുതല്‍ 3000 വരെയാണ് വില വര്‍ധിപ്പിച്ചത്. വില വര്‍ധനയ്ക്ക് പ്രത്യേക കാരണമൊന്നും കമ്പനി പറയുന്നില്ലെങ്കിലും ഉല്‍പാദന ചെലവിലുണ്ടായ വര്‍ധനയാണ് വിലകൂട്ടാന്‍ കാരണമെന്ന് കരുതുന്നത്. ഈയിടെ പുറത്തിറക്കിയ ഹിമാലയന് 1100 രൂപ വര്‍ധിച്ചപ്പോള്‍ ക്ലാസിക് ക്രോം 500ന് 3600 രൂപയാണ് കൂട്ടിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വില വര്‍ധിക്കുന്നത്. തകര്‍പ്പന്‍ വില്‍പ്പനയുമായി മുന്നോട്ടുപോകുന്നതിനിടയിലും ഐഷര്‍ മോട്ടോഴ്‌സിന് കീഴിലുള്ള കമ്പനി പരമ്പരാഗത മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി കോണ്ടിനെന്റല്‍ ജി.ടി, ഹിമാലയന്‍ തുടങ്ങിയ ബൈക്കുകളും ഈയിടെ പുറത്തിറക്കിയിരുന്നു. ഒരു കഫേ റെയ്‌സര്‍ ബൈക്കായ കോണ്ടിനെന്റല്‍ ജി.ടിയെ അപേക്ഷിച്ച് ഈയടുത്ത് ഇറങ്ങിയ ഓഫ് റോഡ് ബൈക്കായ ഹിമാലയനോട് പലരും താല്‍പര്യം കാണിക്കുന്നുണ്ട്.
ആഗോള വില്‍പനയിലും റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അയര്‍ലന്‍ഡ്, ദുബൈ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. നിലവിലുള്ള മോഡലുകള്‍ നവീകരിക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ, 750 സി.സി കരുത്തുള്ള ഇരട്ട സിലിണ്ടര്‍ ക്രൂയിസര്‍ മോഡല്‍ അടുത്തുതന്നെ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."