HOME
DETAILS

വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 24കാരൻ പിടിയിൽ

  
Ajay
January 02 2025 | 15:01 PM

A 24-year-old man was arrested for trying to smuggle gold in the lavatory of the plane

മുംബൈ: വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 24കാരൻ പിടിയിൽ. 2.1 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. മാലിദ്വീപിൽ നിന്ന് സ്വർണം കടത്തിയ 24 കാരനെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റാണ് പിടികൂടിയത്. കർണാടക സ്വദേശി ഇനാമുൽ ഹസനാണ് അറസ്റ്റിലായത്. 

മാലിദ്വീപിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരൻ സ്വർണം ഒളിപ്പിച്ചെന്ന രഹസ്യ വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. പരിശോധിച്ചപ്പോൾ ശുചിമുറിയിലെ ലൈറ്റ് പാനലിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. 13 പൗച്ചുകൾ കണ്ടെത്തിയതായി കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പറഞ്ഞു.

ചോദ്യംചെയ്യലിൽ സ്വർണം ഒളിപ്പിച്ചത് താനാണെന്ന് ഇനാമുൽ ഹസൻ സമ്മതിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പെട്ടെന്ന് പണക്കാരനാകാനാണ് സ്വർണക്കടത്തിന് ഇറങ്ങിയതെന്ന് യുവാവ് പറഞ്ഞു. ആരാണ് സ്വർണം കൊടുത്തുവിട്ടതെന്നും ആർക്ക് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും അന്വേഷം നടക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  8 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  14 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  17 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  21 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  29 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago