HOME
DETAILS

ട്രംപ് തെരഞ്ഞെടുപ്പില്‍ 'മുഖം' രക്ഷിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ വിധി ജനുവരി 10ന്; ജയില്‍ ശിക്ഷയോ പിഴയോ ലഭിക്കില്ലെന്ന് സൂചന 

  
Web Desk
January 04 2025 | 06:01 AM

Donald Trump Sentencing in Hush Money Case Scheduled for January 10

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പില്‍ 'മുഖം' രക്ഷിക്കാന്‍ പോണ്‍താരത്തിന് ഡൊണാള്‍ഡ് ട്രംപ് പണം നല്‍കിയെന്ന കേസില്‍ (ഹഷ് മണി കേസ്)  ജനുവരി 10ന് പ്രഖ്യാപിക്കും. കേസില്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ട്രംപിനെതിരെ ജനുവരി 10 ന് ന്യൂയോര്‍ക്കില്‍ വിധിപറയുമെന്ന് ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് അന്നേ ദിവസം നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഈ മാസം 20 നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക.

അതേസമയം, ജയില്‍ ശിക്ഷയോ പിഴയോ ശിക്ഷയായി നല്‍കില്ലെന്നാണ് സൂചന. മാത്രമല്ല, ട്രംപിനെ കേസില്‍ ഉപാധികള്‍ കൂടാതെ വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തനിക്കെതിരെയുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു.

കേസ് നിയമവിരുദ്ധമാണെന്ന് ട്രംപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശിക്ഷ വിധിക്കാനുള്ള നീക്കം ഉടന്‍ തള്ളിക്കളയണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. 

ന്യൂയോര്‍ക്കിലും ജോര്‍ജിയയിലും ഉള്‍പ്പടെ നാല് ക്രിമിനല്‍ കേസുകളാണ് ട്രംപ് നേരിടുന്നത്. ഇതില്‍ രണ്ടെണ്ണം ഫെഡറല്‍ സ്വഭാവമുള്ളതാണ്. ബിസിനസ് രേഖകളില്‍ തിരിമറി കാണിച്ചെന്നും 2016 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോണ്‍ഫിലിം അഭിനേതാവ് സ്റ്റോര്‍മി ഡാനിയേലിന് പണം നല്‍കിയെന്നുമാണ് കേസ്.

 130,000 അമേരിക്കന്‍ ഡോളര്‍ തുക ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മുഖേന കൈമാറിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ സംഭവം വിവാദമാകുമെന്ന് വന്നതോടെ പണം നല്‍കിയത് അഭിഭാഷകനാണെന്ന് കാണിക്കാന്‍ ട്രംപ് വ്യാജരേഖകള്‍ ചമച്ചുവെന്നും കേസില്‍ പറയുന്നു. ഹഷ് മണി മറച്ചുവെക്കാന്‍ 34 ബിസിനസ് റെക്കോര്‍ഡുകള്‍ വ്യാജമായി സൃഷ്ടിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ 2023 മെയ്മാസത്തില്‍ ട്രംപിനെതിരായ വിധി ന്യൂയോര്‍ക്ക് കോടതി ശരിവച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ് .

 

Donald Trump's sentencing in the 'Hush Money' case, linked to a $130,000 payment to adult film actress Stormy Daniels, will be announced on January 10 in New York. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  18 days ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  18 days ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  18 days ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട് 

Cricket
  •  18 days ago
No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  18 days ago
No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  18 days ago
No Image

യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  18 days ago
No Image

അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍

National
  •  18 days ago