HOME
DETAILS

അറബി പഠന ഭാഷ, മലയാളം ഹൃദയ ഭാഷ; മലയാളം കവിതയില്‍ തിളങ്ങി സ്വാബിര്‍ ജമീല്‍

  
കെ.മുഹമ്മദ് റാഫി
January 05 2025 | 06:01 AM

Swabir Jameel Wins First Place in Kerala School Arts Festival Poetry Contest with Narakalile Avarkum Pinne Ningalum

തിരുവനന്തപുരം: 'തോണിയില്‍ പങ്കായം തുഴഞ്ഞു ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അവരല്ല, കണ്‍കണ്ട തെരുവില്‍ ചുമര് കിടപ്പറയാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അവരല്ല,
മരിച്ചു മണ്ണായിക്കഴിഞ്ഞ മനുഷ്യര്‍, നിങ്ങളുണ്ടാക്കിയ നരകത്തില്‍ കിടന്നെങ്കിലും പറയട്ടെ 'ഞങ്ങളും മനുഷ്യരാണെന്ന്...'

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ 'നരകത്തിലെ അവരും പിന്നെ നിങ്ങളും' എന്ന കവിതയിലെ വരികളാണിത്. എഴുതിയതാകട്ടെ ഉപഭാഷയായിപ്പോലും മലയാളം പഠിച്ചിട്ടില്ലാത്ത പത്താംതരം വിദ്യാര്‍ഥിയും.അരീക്കോട് സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സ്വബിര്‍ ജമീല്‍ മലയാളം മീഡിയം വിദ്യാര്‍ഥികളോട് മത്സരിച്ചാണ് ഒന്നാമതെത്തിയത്. 

അനാഥത്വത്തിന്റെയും നിരാശ്രയത്വത്തിന്റെയും ഉപ്പുകടലിലാണ് സ്വാബിറിന്റെ കവിത നങ്കൂരമിടുന്നത്. സുഖലോലുപതയുടെ ആഡംബര നൗകയില്‍ ലോകം കാണാനിറങ്ങിയതല്ല അവന്‍. വംശീയതയുടെ തീക്കാറ്റ് റോഹിംഗ്യന്‍ ജനതയെപ്പോലെ അവനെയും പൊള്ളിക്കുന്നുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും മുകളിലാണ് സ്വാബിറിന്റെ വാക്കുകള്‍ നിലയുറപ്പിക്കുന്നത്. 

ആദ്യമായാണ് സ്വാബിര്‍ ജമീല്‍ സംസ്ഥാന കലോത്സവത്തിന് എത്തുന്നത്. കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ ജൗഹറിന്റെയും മലപ്പുറം കിഴുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സൗദയുടെയും മകനാണ്. സഹോദരി മറിയം ബദൂദ.

 

Swabir Jameel, a 10th-grade student from Areekode Sullamussalam Higher Secondary School, clinched the first prize in the Malayalam poetry writing competition at the Kerala School Arts Festival. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്

Kuwait
  •  2 days ago
No Image

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്

Kerala
  •  2 days ago
No Image

വേണ്ടത് വെറും 12 സിക്‌സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്

Cricket
  •  2 days ago
No Image

സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം

Kerala
  •  2 days ago
No Image

പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്

Kerala
  •  2 days ago
No Image

കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്

Kerala
  •  2 days ago
No Image

ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില 

latest
  •  2 days ago
No Image

ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി

Kerala
  •  2 days ago
No Image

ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്

uae
  •  2 days ago