HOME
DETAILS

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

  
Shaheer
July 17 2025 | 12:07 PM

Nimisha Priyas Cruelty Being Hidden Shown as Victim Talals Brother Slams  kerala Medias

സനാ: യമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനിടെ മലയാള മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. മലയാള മാധ്യമങ്ങള്‍ നിമിഷപ്രിയയെ കുറ്റവാളിയാക്കുന്നതിന് പകരം ഒരു പാവമായി ചിത്രീകരിക്കുകയാണെന്നും തങ്ങളുടെ നിലപാട് ശക്തമാക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അറബിയിലും മലയാളത്തിലും എഴുതിയ ഈ പോസ്റ്റിനൊപ്പം മലയാള മാധ്യമങ്ങളിലെ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.

ഫൈസല്‍ നിയാസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റും തലാലിന്റെ സഹോദരന്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് തലാലിന്റെ കുടുംബത്തെ ചൊടിപ്പിക്കുന്നുവെന്ന് ഫൈസല്‍ നിയാസ് പറയുന്നു.

അബ്ദുല്‍ ഫത്താഹിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതുവരെ ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ നടത്തിയ അതിക്രമവും, ക്രൂരവും, മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം ഇവര്‍ അകറ്റുകയും ഒതുക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ പൊതുജനങ്ങളെ പറഞ്ഞു കൊടുക്കുന്നു: ഇന്ത്യന്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രചാരണങ്ങള്‍ സത്യം മാറ്റുന്നില്ല. മറിച്ചും, അതിനാല്‍ ഞങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാകുന്നു — കുറ്റവാളിക്കെതിരെയുള്ള വിധിയാകുന്ന ഖത്തല്‍ ശിക്ഷ നടപ്പാക്കപ്പെടണം എന്നത് ഞങ്ങളുടെ അവകാശമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  3 hours ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  4 hours ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  4 hours ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  4 hours ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  4 hours ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  5 hours ago
No Image

കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

Kerala
  •  5 hours ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  5 hours ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  5 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  5 hours ago