HOME
DETAILS

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

  
Ajay
July 17 2025 | 13:07 PM

Chennai Introduces AC Rest Centers for Food Delivery Workers Inspired by Gulf Model

ചെന്നൈ: വെയിലും മഴയും ഒരുപോലെ നേരിട്ട് ജോലി ചെയ്യേണ്ടി വരുന്ന ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണം എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പഠനത്തിനൊപ്പം വരുമാനം നേടാനും ദൈനംദിന ചെലവുകൾ നിറവേറ്റാനും ഈ തൊഴിൽ തിരഞ്ഞെടുക്കുന്ന യുവതീ-യുവാക്കൾ ഏറെയാണ്. എന്നാൽ, തിരക്കേറിയ ഈ ജോലിക്കിടയിൽ ശുചിമുറി ഉപയോഗിക്കാൻ പോലും അവസരം ലഭിക്കാത്തതാണ് ഇവരുടെ യാഥാർഥ്യം.

റോഡരികിലോ വാഹനത്തിന് മുകളിലോ വിശ്രമിക്കുന്ന ഫുഡ് ഡെലിവറി തൊഴിലാളികളെ നാം കാണാറുണ്ട്. കടുത്ത ചൂടിലും മഴയിലും ജോലി ചെയ്യേണ്ടി വരുന്ന ഇവർക്കായി വിശ്രമ കേന്ദ്രങ്ങൾ ഇന്ത്യയിൽ ഇതുവരെ സ്ഥാപിതമായിരുന്നില്ല. എന്നാൽ, ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം സൗകര്യങ്ങൾ നിലവിലുണ്ട്. ഇപ്പോൾ, തമിഴ്നാട്ടിലെ ചെന്നൈ നഗരസഭ ഈ മാതൃക പിന്തുടർന്ന് ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി രാജ്യത്തിന് മാതൃകയാവുകയാണ്.

പൊതു ശുചിമുറികൾ ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് എല്ലായ്പ്പോഴും ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം പരിഗണിച്ചാണ് എയർ കണ്ടീഷനിംഗ്, പവർ ഔട്ട്‌ലെറ്റുകൾ, ശുചിമുറികൾ എന്നിവ സജ്ജീകരിച്ച വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ചെന്നൈയിലെ അണ്ണാ നഗർ, ടി. നഗർ എന്നിവിടങ്ങളിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആദ്യഘട്ട വിശ്രമ കേന്ദ്രങ്ങൾ ആരംഭിച്ചു. തിരുവാൻമിയൂർ, വില്ലിവാക്കം, റോയപ്പേട്ട, മൈലാപ്പൂർ, നുങ്കമ്പാക്കം എന്നിവിടങ്ങളിലും കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഫുഡ് ഡെലിവറി തൊഴിലാളികളുടെ എണ്ണം വർധിച്ചതോടെ വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നഗരസഭ തീരുമാനിച്ചു.

ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങൾ ആവശ്യം

വിശ്രമ കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾക്കൊപ്പം തെരുവിൽ ഭക്ഷണ വിൽപ്പനയിൽ ഏർപ്പെടുന്ന ഭിന്നശേഷിക്കാരെയും പരിഗണിക്കണമെന്നാണ് ആവശ്യം. വിശ്രമ കേന്ദ്രങ്ങളിലേക്ക് ഭിന്നശേഷിക്കാർക്ക് പ്രവേശനം ബുദ്ധിമുട്ടാണെന്ന് ഒരു വീൽചെയർ ഉപയോഗിക്കുന്ന ഭക്ഷണ വിതരണ തൊഴിലാളി വെളിപ്പെടുത്തി. "വിശ്രമ കേന്ദ്രം റാമ്പില്ലാത്ത നടപ്പാതയിലാണ്. വാതിൽ ഫ്രെയിം ഇടുങ്ങിയതിനാൽ വീൽചെയർ അകത്തേക്ക് കടക്കാനാവില്ല," അദ്ദേഹം പറഞ്ഞു.

2016-ലെ ഭിന്നശേഷി നിയമപ്രകാരം, പൊതു അടിസ്ഥാന സൗകര്യങ്ങളിൽ പ്രവേശനക്ഷമത ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് തമിഴ്നാട് അസോസിയേഷൻ ഫോർ ദി റൈറ്റ്സ് ഓഫ് ഓൾ ടൈപ്പ്സ് ഓഫ് ഡിഫറന്റലി ഏബിൾഡ് ആൻഡ് കെയർഗിവേഴ്സ് (TARATDAC) വൈസ് പ്രസിഡന്റ് എസ്. നമ്പുരാജൻ ചൂണ്ടിക്കാട്ടി. "നിയമം നിലവിലുണ്ടെങ്കിലും, ഭിന്നശേഷിക്കാരെ പലപ്പോഴും അവഗണിക്കുന്നു. ആസൂത്രണ ഘട്ടത്തിൽ തന്നെ പ്രവേശനക്ഷമത ഉറപ്പാക്കണം," അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി അവകാശ പ്രവർത്തക ഗംഗാ ദേവി, വിശ്രമ കേന്ദ്രങ്ങൾ അടിയന്തരമായി ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ടു. "റോഡിനെ ബന്ധിപ്പിക്കുന്ന റാമ്പുകൾ, വീൽചെയർ ചാർജിംഗ് സ്റ്റേഷനുകൾ, മൂന്നടി വീതിയുള്ള ടോയ്‌ലറ്റ് വാതിലുകൾ, വിശാലമായ ശുചിമുറികൾ എന്നിവ അത്യാവശ്യമാണ്," അവർ വ്യക്തമാക്കി.

ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. കുമാരഗുരുബരൻ, ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും താൽക്കാലിക റാമ്പുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അറിയിച്ചു. ഫുഡ് ഡെലിവറി തൊഴിലാളികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമ്പോൾ ഭിന്നശേഷിക്കാരെ നിർബന്ധമായും പരിഗണിക്കുമെന്ന് ആക്ടിവിസ്റ്റുകൾ ഊന്നിപ്പറയുന്നു.

Chennai Corporation has launched air-conditioned rest centers for food delivery workers, a first in India, inspired by Gulf and European countries. These centers, equipped with AC, power outlets, and toilets, aim to provide relief to workers facing harsh weather and tight schedules. Initial centers are operational in Anna Nagar and T. Nagar, with plans for expansion to Thiruvanmiyur, Villivakkam, Royapettah, Mylapore, and Nungambakkam. Activists have raised concerns about accessibility for differently-abled workers, citing the lack of ramps and wheelchair-friendly facilities. The corporation plans to address these issues with temporary ramps and improved infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 hours ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  3 hours ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  3 hours ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  3 hours ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  4 hours ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  4 hours ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  4 hours ago
No Image

കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

Kerala
  •  4 hours ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  4 hours ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  4 hours ago