HOME
DETAILS

ബോഡിമെട്ടില്‍ നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്ക പിടികൂടി

  
Ajay
January 09 2025 | 15:01 PM

2000 kg of cardamom was caught trying to cross the border by evading tax in Bodymat

നെടുങ്കണ്ടം: ബോഡിമെട്ടില്‍ നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്കയും വാഹനവും ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. 60 ലക്ഷം രൂപ വിലവരുന്ന ഏലക്കയാണ് ബോഡിമെട്ട് ചെക്പോസ്റ്റിലൂടെ തമിഴ്നാട്ടിലേക്ക് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ചത്.

സംസ്ഥാന ജിഎസ്ടി വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആന്റ് ഇന്റലിജന്‍സ് ജോ.കമീഷണര്‍ ബി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബിഎല്‍റാം സ്വദേശി സജീവനാണ് ഏലക്ക കടത്തിയതിന് പിടിയിലായിരുന്നു.

ഏലക്കയും വാഹനവും ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലേല്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കിയ ശേഷം ഏലക്കയും വാഹനവും വിട്ടു നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി വെട്ടിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി തമിഴ്നാട്ടിലേക്ക് ഏലക്ക കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജി.എസ്.ടി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  9 days ago
No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  9 days ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  9 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  9 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  9 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  9 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  9 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  9 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  9 days ago