HOME
DETAILS

46,000 അല്ല, ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് അതിലുമെത്രയോ ഏറെ മനുഷ്യരെ; ഗസ്സയിലെ മരണ സംഖ്യ ഒദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം കൂടുതലെന്ന് പഠനം

  
Web Desk
January 11, 2025 | 6:18 AM

Gaza Death Toll 40 Higher Than Official Figures Reveals Lancet Study

വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ ഉള്ളതിനേക്കാള്‍ എത്രയോ അധികം മനുഷ്യരെ എന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് മീഡിയ ജേണലിന്റെ പഠന റിപ്പോര്‍ട്ട് ആണ് ഇക്കാര്യം തുറന്നു കാട്ടുന്നത്. ഗസ്സയിലെ മരണ സംഖ്യ ഔദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം അധികമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ച ഒമ്പത് മാസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളേക്കാള്‍ 40 ശതമാനം അധികമാണെന്നാണ് ലാന്‍സെറ്റ് പഠനത്തില്‍ വിശദമാക്കുന്നത്. മരിച്ചവരില്‍ 59.1 ശതമാനം പേരും സ്ത്രീകളും കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസന്‍, യാലെ യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് പഠനം നടത്തിയിരിക്കുന്നത്. ഇസ്‌റാഈലിന്റെ വ്യോമ കരയാക്രമണത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഇക്കാലയളവില്‍ ഏകദേശം 65,000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 2024 ജൂണ്‍ 30 വരെ ഗാസയില്‍ ആഘാതകരമായ പരിക്കുകള്‍ മൂലം 55,298 നും 78,525 നും ഇടയില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ഗസ്സയില്‍ 37,877 പേര്‍ മരിച്ചുവെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. നിലവില്‍ 46,000 പേര്‍ ഗസ്സയില്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ആശുപത്രി ഉള്‍പെടെ സംവിധാനങ്ങളെല്ലാം തകര്‍ത്തത് ഗസ്സയിലെ മരണം രേഖപ്പെടുത്തുന്നതിന് വിഘാതമാവുന്നു. ഗസ്സയിലെ മരണസംഖ്യ സ്വതന്ത്രമായി വിലയിരുത്താന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് സംവിധാനമില്ലാത്തതും പ്രതിസന്ധിയാവുന്നുണ്ട്. മേഖലയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ഇസ്‌റാഈല്‍ അനുവദിക്കുന്നില്ല. 

ഇത്രയേറെ ഭീകരമാണ് ഗസ്സയിലെ സ്ഥിതി എന്നത് പുറത്തു വന്നിട്ടും ജനങ്ങളെ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.സാധാരണക്കാരായ ജനങ്ങളുടെ മരണം ഒഴിവാക്കാന്‍ വലിയ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. ലോകത്തെ ഒരു സൈന്യവും സിവിലിയന്‍മാരുടെ മരണം ഒഴിവാക്കാന്‍ ഇത്രത്തോളം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടാവില്ല. ആക്രമണത്തിന് മുമ്പ് സിവിലിയന്‍മാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയവ കൃത്യമായി നടത്തുന്നുണ്ടെന്നും തങ്ങളുടെ ക്രൂരതയെ ഇസ്‌റാഈല്‍ ന്യായീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  5 days ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  5 days ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

Kerala
  •  5 days ago
No Image

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

International
  •  5 days ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  5 days ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  5 days ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  5 days ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  5 days ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  5 days ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  5 days ago